മുംബൈ: (www.evisionnews.co)മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുമായി കാണാതായ എണ്ണകപ്പല്‍ കണ്ടെത്തിയ വിവരം ലഭ്യമായതോടെ കപ്പലിലുണ്ടായ ഉദുമ സ്വദേശി ശ്രീഉണ്ണിയുടെ വീട്ടിലുള്ളവർക്ക് അത് ആഹ്ലാദ വാർത്തയായി മാറി. ആഫ്രിക്കൻ തീരത്തു കാണാതായ എംടി മറീന എക്സ്പ്രസ് എന്ന എണ്ണകപ്പലാണ് നാലു ദിവസങ്ങൾക്കുശേഷം കണ്ടെത്തിയത്. യൂറോപ്പിലെ ജിബ്രാള്‍ട്ടയിലേയ്‌ക്ക് കപ്പല്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും ശ്രീഉണ്ണി വീട്ടുകാരെ ഫോണില്‍ വിളിച്ച് അറിയിച്ചു. കപ്പലിന്റെ മോചന വിവരം കമ്പനിയും ശ്രീഉണ്ണിയുടെ വീട്ടുകാരെ അറിയിച്ചു. കപ്പൽ തട്ടിയെടുത്ത കടൽക്കൊള്ളക്കാർ ഇന്നു വിട്ടുകൊടുത്തുവെന്നും ജീവനക്കാരെല്ലാവരും സുരക്ഷിതരാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം, മോചനദ്രവ്യം കൊടുത്തിട്ടാണോ കപ്പൽ വിട്ടുകിട്ടിയതെന്നു വ്യക്തമല്ല. കപ്പൽ ഇപ്പോൾ ക്യാപ്റ്റന്റെ നിയന്ത്രണത്തിനു കീഴിലാണെന്ന് ഷിപ്പിങ് ഡയറക്ടർ ജനറൽ, മാലിനി ശങ്കർ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.
ജനുവരി 31നു വൈകിട്ട് ആറരയോടെയാണു കപ്പൽ കാണാതായത്. ഉദുമ പെരിലാവളപ്പ് അശോകന്റെ മകൻ ശ്രീഉണ്ണിയും മുംബൈ മലയാളിയുമടക്കം 22 യാത്രക്കാരാണു കപ്പലിലുണ്ടായിരുന്നത്. അതേസമയം, ശ്രീഉണ്ണി അടക്കം 22 പേരെ വിട്ടയച്ചെന്ന വിവരം ബന്ധുക്കൾക്കു ലഭിച്ചിട്ടുണ്ട്.
Post a Comment
0 Comments