കാസര്‍കോട് (www.evisionnews.co): നേരിനൊപ്പം ഒത്തുചേരാം എന്ന പ്രമേയത്തില്‍ എസ്‌കെഎസ്എസ്എഫ് മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായുള്ള തെരുവത്ത് ടി. ഉബൈദ് സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന കാസര്‍കോട് മേഖലാ കൗണ്‍സില്‍ ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.എ ജലീല്‍ അധ്യക്ഷത വഹിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി സ്വാഗതം പറഞ്ഞു. എം.എ നജീബ് മുഖ്യപ്രഭാഷണം നടത്തി. എം.എ ഖലീല്‍, അബ്ദുല്ല ചാല, ഫാറൂഖ് ദാരിമി, ഹാരിസ് ബെദിര പ്രസംഗിച്ചു
ഭാരവാഹികള്‍: ഇര്‍ഷാദ് ഹുദവി ബെദിര (പ്രസി), അഷ്‌റഫ് ഹിദായത്ത് നഗര്‍ (വൈസ് പ്രസി), ലത്തീഫ് കൊല്ലമ്പാടി (ജന. സെക്ര), ജംഷീര്‍ കടവത്ത് (വര്‍കിംഗ് സെക്ര), സുഹൈല്‍ ഫൈസി കമ്പാര്‍ (ട്രഷ), അംറാസ് കുന്നല്‍ (ഇബാദ് സെക്ര), ബിലാല്‍ കടവത്ത് (കണ്‍), മുസ്തഫ പറപ്പാടി (വിഖായ സെക്ര), ഫൈസല്‍ പച്ചക്കാട് (കണ്‍), റഷീദ് മൗലവി ചാലക്കുന്ന് (സഹചാരി സെക്ര), മുഹമ്മദ് ശഫീഖ് (കണ്‍), യൂസുഫ് മാസ്റ്റര്‍ (ട്രെന്റ് സെക്ര), ജാഫര്‍ ഹുദവി (കണ്‍), ശബീര്‍ തളങ്കര (സര്‍ഗലയം സെക്ര), ശരീഫ് കരിപ്പൊടി (കണ്‍), ജഅ്ഫര്‍ ബുസാത്താനി (ത്വലബ സെക്ര), ഫൈസല്‍ ഹുദവി (കണ്‍), ജംഷീര്‍ കടവത്ത് (കാമ്പസ് കണ്‍വീനര്‍).
Post a Comment
0 Comments