തൃക്കരിപ്പൂര്‍ (www.evisionnews.co): മടക്കര മത്സ്യബന്ധന തുറമുഖത്ത് പുഴയില്‍ ശേഖരിച്ച 1200 ക്യുബിക് മീറ്ററോളം മണല്‍ മോഷണം പോയി. പുഴയില്‍ കൃത്രിമ ദ്വീപ് നിര്‍മാണത്തിനിടയില്‍ ബോട്ട് ചാനലില്‍ നിന്നും നീക്കംചെയ്ത മണല്‍ ശേഖരിച്ച് വെച്ച സ്ഥലത്തുനിന്നാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ഇതുസംബന്ധിച്ച് കരാറുകാരന്‍ കെ.വി രാമചന്ദ്രന്‍ ചന്തേര പോലീസില്‍ പരാതി നല്‍കി. ദ്വീപ് നിര്‍മാണവുമായി ബന്ധപ്പെട്ട് മണല്‍ വാരല്‍ തൊഴിലാളികളുമായി തര്‍ക്കംനിലനില്‍ക്കുന്നുണ്ട്. ചര്‍ച്ചചെയ്ത് പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നതിനിടയിലാണ് മണല്‍ മോഷണം നടന്നത്. സംഭവം അന്വേഷിക്കാനായി ഹാര്‍ബര്‍ എഞ്ചിനീറിംഗ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ജ്യോതി അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.
Post a Comment
0 Comments