Type Here to Get Search Results !

Bottom Ad

ആക്രമരാഷ്ട്രീയത്തിന് അറുതി വരുത്താന്‍ സി പി എം കൊലക്കത്തി താഴെയിടണം;മുസ്ലിം ലീഗ്

കണ്ണൂര്‍: (www.evisionnews.co)ജില്ലയിലെ ആക്രമരാഷ്ട്രീയത്തിന് അറുതി വരുത്താന്‍ സി പി എം കൊലക്കത്തി താഴെയിടുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദും ജനറല്‍ സെക്രട്ടറി അഡ്വ: അബ്ദുല്‍ കരീംചേലേരിയും പ്രസ്താവിച്ചു.         വളരെ നിസ്സാരമായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ പോലും നിരപരാധികളും അല്ലാത്തവരുടെതുമായ വിലപ്പെട്ട ജീവനുകളെടുക്കുകയെന്നത് ഒരു ഹോബിയായി സ്വീകരിച്ചിരിക്കയാണ് കണ്ണൂരിലെ സി.പി.എം.    
ഇതില്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ല എന്ന് മാത്രമല്ല കൊലപാതകികളെ ഒറ്റപ്പെടുത്താനും തള്ളിപറയാനും സി.പി.എം തയാറാകുന്നില്ല. അധികാരത്തിന്റെ ഹുങ്കില്‍ സി പി എം നടത്തുന്ന ഈ നരനായാട്ട് എത്രയും വേഗം അവസാനിപ്പിക്കണമെന്നും അതിന് മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എടയന്നൂരിലെ കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടി കൊലപ്പെടുത്തിയതില്‍ നേതാക്കള്‍ ശക്തമായ അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad