കണ്ണൂര്‍:(www,evisionnew.co)മട്ടന്നൂരിൽ കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനു വധഭീഷണി നേരിട്ടിരുന്നതായി വ്യക്തമായി.തനിക്ക് വധഭീഷണി നേരിട്ടിരുന്നെന്ന് വെളിപ്പെടുത്തുന്ന ശുഹൈബിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നു. ഫോണിലൂടെയും നേരിട്ടും ഭീഷണി മുഴക്കിയിരുന്നതായി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. വാഹനത്തിലും തന്നെ പിന്തുടര്‍ന്നെന്ന് ശുഹൈബ് പറയുന്നു. അതേസമയം,
ശുഹാബിനെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ശുഹൈബെ നിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്നാണ് വീഡിയോയില്‍ പറയുന്നത്. ജനുവരി 11 ന് എടയന്നൂരില്‍ നടന്ന പ്രകടനത്തിലായിരുന്നു സിപിഐഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തിയത്. ഒരുമാസത്തിനിപ്പുറം ഫെബ്രുവരി 12 നാണ് ശുഹൈബ് കൊല്ലപ്പെടുന്നത്.
കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം എന്ന് തന്നെയാണ് . പൊലീസിന്റെ എഫ്‌ഐആറിലും വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തില്‍ ഇതുവരെ മുപ്പതോളം പേരെ ചോദ്യം ചെയ്തതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു പ്രതിയെപ്പോലും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചിട്ടില്ല.
Post a Comment
0 Comments