പെരഡാല (www.evisionnews.co): മബ്‌റൂക് ദര്‍സ് പൂര്‍വ്വകാല വിദ്യാര്‍ത്ഥികളുടെ സംഗമം ഞായറാഴ്ച രാവിലെ എട്ടുമണി മുതല്‍ പെരഡാല മര്‍ഹും ഹാജി പി.എന്‍ ഇബ്‌റാഹീം മുസ്ലിയാര്‍ നഗറില്‍ നടക്കും. പെരഡാല മഖാം സിയാറത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ പൂര്‍വ്വ വിദ്യര്‍ത്ഥി സംഗമം, കുടുംബ സംഗമം, പ്രവാസി മീറ്റ്, ഉലമാ ഉമറാ സംഗമം, സമാപന സമ്മേളനം, ദിക്‌റ് ദുആ മജ്‌ലിസ് തുടങ്ങിയ വിവിധ സെഷനുകളിലായി സയ്യിദ് മുഹമ്മദ് കോയ ഇബ്‌നു യാസീന്‍ മുത്തുക്കോയ തങ്ങള്‍ രാമന്തളി, സയ്യിദ് അബ്ദുല്ലത്തീഫ് അഹ്‌സനി ബാ അലവി തങ്ങള്‍, ശൈഖുല്‍ ജാമിഅ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, ശറഫുല്‍ ഉലമ അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, കെ.പി അഹ്മദ് സഖാഫി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍മജീദ് ബാഖവി, കെ. മുസ്തഫ സഖാഫി തെന്നല, സുലൈമാന്‍ കരിവെള്ളൂര്‍, അബുര്‍റഹ്മാന്‍ സഅദി, മൊയ്തീന്‍ കുട്ടി നാലപ്പാട് സംബന്ധിക്കും. സമാപന വേദിയില്‍ ദര്‍സ് സേവന രംഗത്ത് രണ്ടര പതിറ്റാണ്ട് പിന്നിട്ട കെ പി അഹ്മദ് സഖാഫി ഉസ്താദിന്ന് ശ്യഷ്യന്‍മാര്‍ ആദരം നല്‍കും. അന്നദാനത്തോടെ പരിപാടി സമാപിക്കും.
Post a Comment
0 Comments