കാസര്‍കോട് (www.evisionnews.co): 'നേരിനൊപ്പം അണിചേരാം' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ആചരിക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി മലാബാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സിലില്‍ ജില്ലാ പ്രസിഡണ്ടായി വീണ്ടും താജുദ്ദീന്‍ ദാരിമി പടന്ന തെരഞ്ഞെടുക്കപ്പെട്ടു. അബൂബക്കര്‍ സാലൂദ് നിസാമി ഉദ്ഘാടനം ചെയ്തു. പി.കെ താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. സുഹൈര്‍ അസ്ഹരി പള്ളങ്കോട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി മമ്മുട്ടി നിസാമി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹാരിസ് ദാരിമി ബെദിര സ്വാഗതവും ഷറഫുദ്ദീന്‍ കുണിയ നന്ദിയും പറഞ്ഞു.
മറ്റു ഭാരവാഹികള്‍: അഡ്വ: ഹനീഫ് ഹുദവി, സുബൈര്‍ നിസാമി, സീദ്ദീഖ് ബെളിഞ്ചം, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള. മുസ്താഖ് ദാരിമി (വൈസ്. പ്രസി), മുഹമ്മദ് ഫൈസി കജ (ജന: സെക്ര), യൂനുസ് ഫൈസി പെരുമ്പട്ട (വര്‍ക്കിംഗ് സെക്ര), നാഫിഅ് അസ്അദി ബീരിച്ചേരി, സുബൈര്‍ ദാരിമി പൈക്ക, ഉമറുല്‍ഫാറൂഖ് ദാരിമി (സെക്രട്ടറി), പി.എച്ച് അസ്ഹരി ആദൂര്‍, മുഹമ്മദലി നീലേശ്വരം, ജൗഹര്‍ ഉദുമ (ഓര്‍ഗനേസിംഗ് സെക്ര), ഷറഫുദ്ധീന്‍ കുണിയ (ട്രഷ), ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സലാം ഫൈസി പേരാല്‍, ഇസ്മായില്‍ അസ്ഹരി, റശീദ് ഫൈസി ആറങ്ങാടി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, സാദിഖ് മൗലവി ഓട്ടപ്പടവ്, സുബൈര്‍ ദാരിമി പടന്ന, ആദം ദാരിമി, ഇബ്രാഹിം അസ്ഹരി (സെക്രട്ടറിയേറ്റ് അംഗങ്ങള്‍), അബൂബക്കര്‍ സാലൂദ് നിസാമി ഇബ്രാഹിം ഫൈസി ജെഡിയാര്‍ (പ്രത്യേക ക്ഷണിതക്കള്‍).
Post a Comment
0 Comments