അബൂദാബി (www.evisionnews.co): പ്രവാസി വോട്ടവകാശം ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്നും അവധിക്കാലങ്ങളില്‍ ക്രമാതീതമായി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികളെ നിയന്ത്രിക്കണമെന്നും മുഗള്‍ റസ്റ്റോറന്റ് ഹാളില്‍ ചേര്‍ന്ന അബുദാബി കെ.എം.സി.സി മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് അഷ്റഫ് കീഴൂര്‍ ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ ബെള്ളിപ്പാടി സ്വാഗതം പറഞ്ഞു. അനീസ് മാങ്ങാട്, ഫൈസല്‍ പൊവ്വല്‍ പ്രസംഗിച്ചു.
റിട്ടേണിംഗ് ഓഫീസര്‍ ഹനീഫ് മാങ്ങാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: മൊട്ട അബ്ദുല്‍ ഖാദര്‍ (പ്രസി), ഹമീദ് മുക്രി നുസ്രത്ത്, മുഹമ്മദ് കുണിയേരി, സി.എച്ച് റഹീം, സമീര്‍ ബാലനടുക്കം (വൈസ് പ്രസി), ഉസ്മാന്‍ ബെള്ളിപ്പാടി (ജന. സെക്ര), അജ്മല്‍ ബാവിക്കര, ഖാദര്‍ ഇസത്ത് നഗര്‍, ഹാഷിം ബെള്ളിപ്പാടി, അഷ്ഫാഖ് നുസ്രത്ത് നഗര്‍ (ജോ. സെക്ര), എ.ടി ഇഖ്ബാല്‍ (ട്രഷ).
Post a Comment
0 Comments