Type Here to Get Search Results !

Bottom Ad

സി പി എം നേതാവിന് നേരെ അക്രമം;ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മലപ്പുറം: (www.evisionnews.co)താനൂര്‍ ഒഴൂരില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം ഇ ജയനെയും പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും ആക്രമിച്ച കേസില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഒഴൂര്‍ പടയത്ത് വിശ്വനാഥന്റെ മകന്‍ വിഖില്‍ നാഥാ(27)ണ് താനൂര്‍ പൊലീസ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ ഒഴൂരില്‍ വച്ചാണ് പിടികൂടിയത്.

ഫെബ്രുവരി 4ന് വൈകീട്ട് എട്ടോടെയായിരുന്നു ഇല്ലത്തപ്പടിയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ഇ ജയനെയും, പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരയും ആക്രമിച്ചത്. അയ്യായയിലെ സിപിഎം പൊതുയോഗത്തില്‍ പങ്കെടുക്കാനായി പോകുന്ന വഴിയായിരുന്നു ആക്രമണം.

അതിന് ദിവസങ്ങള്‍ക്ക് മുമ്പ്  പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രചാരണ സാമഗ്രികള്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നില നില്‍ക്കുകയായിരുന്നു. ആസൂത്രണത്തോടെയുള്ള ആക്രമണത്തില്‍ ഇ ജയനടക്കം എട്ടോളം പേര്‍ക്ക് പരുക്കേറ്റിരുന്നു.

ഇരുപതോളം പേര്‍ വരുന്ന ആര്‍എസ്‌എസ് സംഘമായിരുന്നു ആക്രമണത്തിന് പിന്നില്‍. ആക്രമത്തില്‍ പങ്കെടുത്തവരേയും ഗൂഢാലോചന നടത്തിയവരെയും ഉടന്‍ പിടികൂടണമെന്ന് സിപിഎം ഒഴൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad