വടകര: (www.evisionnews.co)ജില്ലാ ആശുപത്രി പരിസരത്തെ കടയില്‍ നിന്നും നാല്‍പ്പതിനിയായിരം രൂപ കവര്‍ന്നു. മേരി ബോയി ഐസ്ക്രീം മൊത്ത വ്യാപാര സ്ഥാപനമായ ക്രീം സോണിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്നാണ് പണം കവര്‍ന്നത്. മോഷ്ടാവ് ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. രണ്ടു ദിവസത്തെ കളക്ഷന്‍ നഷ്ടപ്പെട്ടതായി കടയുടമ പറഞ്ഞു.
സമീപത്തെ ദൃശ്യ ഒപ്റ്റിക്കല്‍സിലും മോഷണശ്രമമുണ്ടായി. ഷട്ടറിന്റെ പൂട്ട് പൊളിച്ചെങ്കിലും അകത്ത് കയറാന്‍ കഴിഞ്ഞില്ല. പരിസരത്ത് നിന്ന് താക്കോല്‍ കൂട്ടം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സ്ഥത്തെത്തി പരിശോധ നടത്തി. ഇവിടെ റോഡും പരിസരവും ഇരുട്ടില്‍ മുങ്ങിയ നിലയിലാണ്. തെരുവു വിളക്കുകള്‍ കത്തുന്നില്ല. പരസ്യ മദ്യപാനവും പതിവാണ്. പൊലീസ് പെട്രോളിംഗ് നടത്തണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടുന്നത്.
Post a Comment
0 Comments