ഹൊസങ്കടി: (www.evisionnews.co)മകളുടെ കല്യാണ ദിവസം വീടാക്രമിച്ച് 27,000 രൂപ കൊള്ളയടിച്ചതായി പരാതി. മഞ്ചേശ്വരം, ഹൊസബെട്ടു, അംബേദ്‌ക്കര്‍ കോളനിയിലെ രാഘവന്റെ പരാതിപ്രകാരം രാകേഷ് (34), യക്ഷിത് (27), ജയരാജ് എന്ന പിട്ടി രാജു (25) എന്നിവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.ഈ മാസം ഒന്‍പതിനു വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. രാഘവനും കുടുംബവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് അന്നു നടന്ന വിവാഹത്തില്‍ സംബന്ധിക്കാന്‍ പോയതായിരുന്നു.രാത്രി 12 മണിക്ക് തിരിച്ചെത്തിയപ്പോഴാണ് അക്രമത്തെക്കുറിച്ച് അറിഞ്ഞതെന്നു രാഘവന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.സഹോദരന്‍ മനോജിനെ വീട്ടുകാവല്‍ ഏല്‍പ്പിച്ച ശേഷമാണ് രാഘവനും കുടുംബവും ഗുരുവായൂരിലേക്കു പോയത്. മനോജുമായി മുന്‍ വൈരാഗ്യമുള്ള സംഘം വീട്ടിലെത്തുകയും അദ്ദേഹത്തെ മര്‍ദ്ദിച്ചശേഷം വീട്ടിനകത്തു കയറി 27,000 രൂപ കൊള്ളയടിക്കുകയും വീട്ടുപകരണങ്ങളെല്ലാം തകര്‍ക്കുകയുമായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു.
Post a Comment
0 Comments