Type Here to Get Search Results !

Bottom Ad

റിയാസ് മൗലവി വധം;കൊലയാളികൾക്ക് യു എ പി എ ചുമത്തണമെന്ന ആവശ്യം എതിർത്ത സർക്കാർ നിലപാട് സംഘ് പരിവാറിനെ സംരക്ഷിക്കാൻ; യൂത്ത് ലീഗ്


കാസർകോട്: (www.evisionnews.co)പഴയ ചൂരി മുഹിയദ്ധീൻ ജുമാമസ്ജിദിന്റെ അകത്ത് കടന്ന് 2017 മാർച്ച് ഇരുപതിന് സംഘ് പരിവാർ ക്രിമിനൽ സംഘം വെട്ടിക്കൊലപ്പെടുത്തിയ പള്ളി മുഅദ്ദിൻ റിയാസ് മൗലവിയുടെ കൊലയാളികൾക്ക്  യു എ പി എ   ചുമത്തണമെന്ന റിയാസ് മൗലവിയുടെ ഭാര്യയുടെ ആവശ്യത്തെ കോടതിയിൽ എതിർത്ത സർക്കാർ നിലപാട് ആർ.എസ്.എസ്, സംഘ് പരിവാർ സംഘങ്ങളെ സംരക്ഷിക്കാനാണെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരും, ജനറൽ സെക്രട്ടറി ടി.ഡി കബീറും പറഞ്ഞു.കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ റിയാസ് മൗലവിയുടെ ഭാര്യയുടെ ഹരജി വന്നപ്പോൾ സർക്കാരിന് വേണ്ടി ഹാജരായ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ   യു എ പി എ   ചുമത്തുന്നതിനെ ശക്തമായി എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചത്.സംഘ് പരിവാറിനെ ശക്തമായി എതിർക്കുന്നത് ഞങ്ങളാണെന്ന് പറയുന്ന സി.പി.എം നേതാക്കൾ റിയാസ് മൗലവി കൊലപാതകത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിനെക്കുറിച്ചുള്ള നിലപാട് തുറന്ന് പറയാൻ തയ്യാറാകണം. ഇതിലൂടെ സി.പി.എമ്മിന്റെയും,സർക്കാരിന്റെയും ഇരട്ട മുഖമാണ് വെളിവാകുന്നത്.സംസ്ഥാനത്ത് മുസ്ലിം മതന്യൂനപക്ഷങ്ങൾക്കെതിരെ  യു എ പി എ  ചുമത്താൻ മത്സരിക്കുന്ന പിണറായി സർക്കാർ ആർ.എസ്.എസ് സംഘ് പരിവാർ പ്രവർത്തകർ പ്രതികളായി വരുന്ന കേസുകൾ  ഈ വകുപ്പ് ചുമത്താൻ തയ്യാറാകത്തത് സംഘ് പരിവാർ സംഘടനകളുമായുള്ള രഹസ്യബാന്ധവത്തിന്റെ തെളിവാണ്.
റിയാസ് മൗലവിയുടെ കൊലപാതകത്തിലെ ഗൂഡാലോചന അന്വേഷി ക്കണമെന്നതും, പ്രതികൾക്ക്മേൽ യു എ പി എ ചുമത്തണമെന്നതും കാസർകോട്ടെ ജനങ്ങളുടെയും, റിയാസ് മൗലവിയുടെ കുടുംബത്തിന്റെയും ആവശ്യമാണ്. ഇതിനോട് മുഖംതിരിക്കുന്ന സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരുമെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad