ദില്ലി: (www.evisionnews.co)ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്ന രീതിയിലുള്ള പ്രസ്താവന പറഞ്ഞ മോഹന്‍ ഭാഗവതിനെ ഓര്‍ത്ത് ലജ്ജ തോന്നുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് ആവശ്യമെങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഒരു സൈന്യത്തെ ഉണ്ടാക്കി നല്‍കാന്‍ ആര്‍എസ്‌എസിന് സാധിക്കും എന്നാണ് ആര്‍എസ്‌എസ് നേതാവ് മോഹന്‍ ഭാഗവത് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കവെയാണ് മോഹന്‍ ഭാഗവതിനെ ഓര്‍ത്ത് ലജ്ജ തോന്നുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്.
രാജ്യത്തെയും സൈന്യത്തെയും അപമാനിക്കുന്ന രീതിയില്‍ സംസാരിച്ച മോഹന്‍ ഭാഗവത് മാപ്പു പറയണം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അപ്പോളജീസ് ആര്‍എസ്‌എസ് എന്ന ഹാഷ് ടാഗോടെയാണ് രാഹുല്‍ ഗാന്ധി മോഹന്‍ ഭാഗവതിനെ വിമര്‍ശിച്ച് ട്വിറ്ററില്‍ കമന്റ് ഇട്ടത്.
കൂടാതെ മോഹന്‍ ഭാഗവതിന്റെ പ്രസ്താവന എല്ലാ ഇന്ത്യക്കാരെയും കൂടാതെ രാജ്യത്തിന് വേണ്ടി പോരാടി മരിച്ച സൈനികരെയും അപമാനിക്കുന്നതായിരുന്നു എന്നും രാഹുല്‍ പറഞ്ഞു.
Post a Comment
0 Comments