Type Here to Get Search Results !

Bottom Ad

രാജസ്ഥാന്‍ സെക്രട്ടറിയേറ്റില്‍ പ്രേതബാധയെന്ന് ബി.ജെ.പി എം.എല്‍.എമാര്‍


ജ്യോതിനഗര്‍ (www.evisionnews.co): രാജസ്ഥാന്‍ നിയമസഭാ മന്ദിരത്തില്‍ പ്രേതബാധയെന്ന് എം.എല്‍.എമാര്‍. എംഎല്‍എമാരായ കീര്‍ത്തി കുമാരി, കല്യാണ്‍ സിങ് എന്നിവര്‍ ആറുമാസത്തിനകം മരിച്ചത് ഇവിടുത്തെ പ്രേതബാധ മൂലമെന്നും എംഎല്‍എമാര്‍ ആരോപിക്കുന്നു. ബാധയൊഴിപ്പിക്കാന്‍ യാഗം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. മുമ്പ് സ്മശാനം നിലനിന്നിരുന്ന സ്ഥലത്താണ് നിയമസഭാ മന്ദിരം ഇപ്പോഴുള്ളത്. അതിനാലാണ് പ്രേത ശല്യം ഉണ്ടാകുന്നത് എന്നും എം.എല്‍.എമാര്‍ അവകാശപ്പെടുന്നു.

ബിജെപി എം.എല്‍.എമാരായ ഹബീബുര്‍ റഹ്മാനും കലുലാല്‍ ഗുര്‍ജറുമാണ് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയോടു നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം അന്ധവിശ്വാസം പരത്തുകയാണെന്നു വ്യക്തമാക്കി നിര്‍ദേശത്തോടു ചില എം.പിമാര്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ ദുര്‍ബല ഹൃദയരാകാമെന്നാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ജ്യോതിനഗറില്‍ 16.96 ഏക്കറിലാണു രാജസ്ഥാന്‍ നിയമസഭാ സമുച്ചയം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും ആധുനികമായ നിയമസഭാ മന്ദിരങ്ങളില്‍ ഒന്നാണിത്. ഇതിനോടു തൊട്ടുചേര്‍ന്നാണു ലാല്‍ കോതി ശ്മശാനം സ്ഥിതി ചെയ്യുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad