നെല്ലിക്കട്ട :(www.evisionnews.co)ജില്ലയിലെ 50 പ്രതിഭകൾ അണി നിരന്ന ജില്ലാ തല ക്വിസ്സ് മത്സരം വിജ്ഞാന ദാഹികൾക്ക് ആവേശമായി മാറി .നെല്ലിക്കട്ട പിബിഎം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പൂർവ്വ വിദ്യാർത്ഥികളാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ 17 സ്കൂളുകൾ പങ്കെടുത്ത ക്വിസ് മത്സരം ആദ്യാവസാനം വരെ വാശിയേറിയതായിരുന്നു. കേന്ദ്ര വിദ്യാലയം സ്കൂൾ ഒന്നാം സ്ഥാനവും എൻ എച്ച് എസ് പെർഡാല സ്കൂൾ ബദിയടുക്ക രണ്ടാം സ്ഥാനവും ജി എച്ച് എസ് പരവനടുക്കം സ്കൂളിന് മൂന്നാം സ്ഥാനവും ലഭിച്ചു .വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകി. അലുമിനി അസോസിയേഷൻ പ്രസിഡന്റ് അനസ് എതിർതോട് അധ്യക്ഷത വഹിച്ചു.ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം ഉദ്ഘാടനം നിർവ്വഹിച്ചു.പരിപാടിയിൽ സ്കൂൾ ലൈബ്രറിക്ക് എ ബി കുട്ടിയാനം രചിച്ച പഞ്ചാത്തികെ പുസ്തകം, മാനേജർ ഇ അബൂബക്കർ ഹാജി പി ടി എ പ്രസിഡന്റ് ബി കെ മുഹമ്മദ് കുഞ്ഞിക്ക് കൈമാറി. ഡോക്ടർ സുനിൽ നീലകണ്ഠൻ ,ഡോക്ടർ കൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
പ്രിൻസിപ്പൽ നിസ്സാം ബോവിക്കാനം ,ഏലിയാമ്മ ടീച്ചർ ,കാലിദ്ഷാൻ ,ഹമീദ് ,ശെഫീഖ് ,റജീന ,ഷംഫീറ ,ഫയാസ് തുടങ്ങിയവർ സംസാരിച്ചു.
മുശിരിഫാ സ്വാഗതവും അജ്മൽ മിർഷാന് നന്ദിയും പറഞ്ഞു.
Post a Comment
0 Comments