Type Here to Get Search Results !

Bottom Ad

പ്രവാസിയില്‍നിന്നും 50 ലക്ഷംരൂപ തട്ടിയെന്ന പരാതി;പിവി അന്‍വര്‍ എംഎല്‍എയെ പോലീസ് ചോദ്യം ചെയ്യും.

Image result for പിവി അന്‍വര്‍ എംഎല്‍എമലപ്പുറം: (www.evisionnews.co)ബിസിനസ്സില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് പ്രവാസിയില്‍നിന്നും 50 ലക്ഷംരൂപ തട്ടിയെന്ന പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയെ പോലീസ് ഉടന്‍ ചോദ്യംചെയ്യും.തട്ടിപ്പിനു ചൂണ്ടിക്കാട്ടിയ ക്വാറി ബിസിനസ്സുമായി ബന്ധപ്പെട്ട ലൈസന്‍സും മറ്റു രേഖകളും പരിശോധിക്കാന്‍ പോലീസ് മറ്റെന്നാള്‍ മംഗലാപുരത്തേക്ക് പുറപ്പെടും. ഇതിനുശേഷം അന്‍വര്‍ എംഎല്‍എയെ ചോദ്യം ചെയ്യുമെന്നു കേസിന്റെ അന്വേഷണ ചുമതലയുള്ള മഞ്ചേരി സിഐ എന്‍ബി ഷൈജു പറഞ്ഞു.

അന്‍വര്‍ എംഎല്‍എയുടെ അക്കൗണ്ടിലേക്ക് പരാതിക്കാരന്‍ പണംനല്‍കിയതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് അന്‍വര്‍ എംഎല്‍എ 50ലക്ഷം രൂപ തട്ടിയെടുത്തെന്ന മലപ്പുറം പട്ടര്‍ക്കടവ് നടുത്തൊടി സലീമിന്റെ പരാതിയിന്മേല്‍ നടന്ന അന്വേഷണത്തിലാണു മഞ്ചേരി പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അതേ സമയം എംഎല്‍എ തട്ടിപ്പിനു ചൂണ്ടിക്കാട്ടിയ ക്വാറി ബിസിനസ്സ് രേഖകളിലും ക്രമക്കേടുകള്‍ ഉള്ളതായി പരാതിക്കാരന്‍ പറയുന്നു. മംഗലാപുരം ബല്‍ത്തങ്ങാടി മലോടത്ത്കരായയിലെ കെഇ സ്റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനവും ഇതോടനുബന്ധിച്ചുള്ള സ്ഥലവും തന്റെതാണെന്ന് ചൂണ്ടിക്കാണിച്ചാണു തങ്ങള്‍ വ്യവസ്ഥയുണ്ടാക്കിയതെന്നും എന്നാല്‍ ഈ സ്ഥലം ലീസില്‍ മറ്റാര്‍ക്കോ ഉടമപ്പെട്ട സ്വത്താണെന്നാണു പരാതിക്കാരന്‍ ആരോപിക്കുന്നത്.

ബിസിനസ്സിനായി അന്‍വര്‍ എം.എല്‍.എയും പ്രവാസിയുമായുണ്ടാക്കിയ എഗ്രിമെന്റിന്റെ കോപ്പി

എംഎല്‍എ തന്റെ സ്ഥലമാണെന്നു ചൂണ്ടിക്കാണിച്ച മംഗലാപുരത്തെ സ്ഥലത്ത് നിലവിലുള്ള ഒരുബോര്‍ഡില്‍ ഈ സ്ഥലം മറ്റൊരുവ്യക്തി ലീസിനെടുത്തതായി ചൂണ്ടിക്കാട്ടുന്നുണ്ടെന്നാണു പരാതിക്കാരന്‍ പറയുന്നത്. ഇത്തരം ക്രമക്കേടുകള്‍ സംഭവം സ്ഥലം പോലീസ് സന്ദര്‍ശിക്കുന്നതോടെ ബോധ്യമാകുമെന്നും പരാതിക്കാരനായ സലീം പറഞ്ഞു.

എല്‍എല്‍എ കരാര്‍വ്യവസ്ഥയില്‍ പറഞ്ഞതും യാഥാര്‍ഥ്യവും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. ഇതിനുപുറമെ ബിസിനസ്സിനായി അന്‍വര്‍ എംഎല്‍എ കാണിച്ചു തന്ന സ്ഥാപനത്തിന്റെ യഥാര്‍ത്ഥ പേര് തുര്‍ക്കളാകെ ക്രഷര്‍ എന്നാണെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.

സ്വന്തമല്ലാത്ത ഭൂമികാണിച്ച്‌ ചതിയിലൂടെ വ്യാജമായ വില്‍പനക്കരാര്‍ ഉണ്ടാക്കിയാണു എല്‍എല്‍എ പണം തട്ടിയെടുത്തതെന്നാണു സലീം ആരോപിക്കുന്നത്.

പണമിടപാട് നടന്നതിന്റെ കൂടുതല്‍തെളിവുകള്‍പോലീസിനു ബാങ്ക് അധികൃതരില്‍നിന്നും കഴിഞ്ഞ ദിവസം ലഭിച്ചു. അന്‍വറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പത്തുലക്ഷം രൂപ കൈമാറിയതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ രേഖ സലീം പോലീസിന് സമര്‍പ്പിച്ചിരുന്നു.

10ലക്ഷംരൂപ ബാങ്ക് അക്കൗണ്ട് മുഖേനയും 30ലക്ഷംരൂപ മകന്റേയും ഭാര്യയുടേയും പേരില്‍ ചെക്കായും ആണ് താന്‍നല്‍കിയതെന്നുമാണ് സലീം മൊഴി നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട് നിലവില്‍ പരാതിക്കാരനായ സലീമിന്റേയും ഭാര്യയുടേയും ഭാര്യാസഹോദരന്റേയും മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. ഇതില്‍ ഭാര്യാസഹോദരനായ ഫൈസല്‍ നല്‍കിയ മൊഴി സംഭവവുമായി ബന്ധപ്പെട്ട് മറ്റുചിലര്‍കൂടി ഉള്‍പ്പെട്ടതായി സൂചന ലഭിച്ചിട്ടുണ്ട്.

മംഗലാപുരത്ത് ചൂണ്ടിക്കാണിച്ചു നല്‍കിയ ക്രഷര്‍ സ്ഥാപനം അന്‍വര്‍ വിലക്കുവാങ്ങിയതാണെന്നും 50ലക്ഷം നല്‍കിയാല്‍ 10ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതവും നല്‍കാമെന്നും പറഞ്ഞാണ് കെണിയില്‍ വീഴ്ത്തിയതെന്നാണു സലീമിന്റെ മൊഴി. ഇതിന്റെ ഭാഗമായി ക്രഷര്‍ കാണാന്‍ അന്‍വര്‍ ക്ഷണിക്കുകയും വന്‍ ലാഭത്തിലാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. 2011ഡിസംബര്‍ 30ന് 40 ലക്ഷം രൂപ മഞ്ചേരിയിലെ പിവീആര്‍ ഓഫീസില്‍വച്ച്‌ അന്‍വറിന് കൈമാറിയത്.

2012ഫെബ്രുവരി 17നാണ് കരാര്‍ തയ്യാറാക്കിയത്. എന്നാല്‍ പിന്നീട് കരാര്‍ പ്രകാരമുള്ള ലാഭവിഹിതം നല്‍കാന്‍ അന്‍വര്‍ തയ്യാറായില്ല. സംശയം തോന്നിയ സലീം മംഗലാപുരത്തെ ക്രഷറില്‍ പോയപ്പോള്‍ അവിടുത്തുകാര്‍ അത് അന്‍വറിന്റെ ക്രഷറല്ലെന്നും അന്‍വറിനെ അറിയില്ലെന്നുമാണ് പറഞ്ഞതെന്നും സലീം പറയുന്നു. പണവും നഷ്ടവും തരാമെന്ന് പലതവണ വിശ്വസിപ്പിച്ചെങ്കിലും പാലിച്ചില്ലെന്നുമാണ് പരാതി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad