ഉത്തരാഖണ്ഡ് : (www.evisionnews.co)ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി തനിക്ക് വീണ്ടും ജയിൽ വേണമെന്ന് ആവശ്യപ്പെട്ടു. പുറത്ത് ജീവിക്കാന്‍ വയ്യെന്നും തനിക്ക് ജയില്‍ തന്നെ മതിയെന്നുമാണ് ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തിയ പുഷ്കര്‍ ബട്ട് എന്നയാൾ പറ്യുന്നത് . ഭാര്യയേയും മകളേയും ക്രൂരമായി കൊന്നതിനാണ് ഇയാളെ 20 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചത്. തന്റെ ജീവിതത്തിലെ നല്ല കാലം ചെലവഴിച്ച ജയിലിലേക്ക് തന്നെ തിരിച്ചു കൊണ്ടു പോകണമെന്നാണ് ജില്ലാഭരണകൂടത്തിന് ഇയാള്‍ നല്‍കിയ അപേക്ഷ.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഇയാള്‍ നാട്ടിലേക്കെത്തിയത്. എന്നാല്‍ ബന്ധുക്കളാരും ജീവനോടെ ഉണ്ടായിരുന്നില്ല. 2016 ജൂലൈയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ എല്ലാവരും മരിക്കുകയായിരുന്നു. വെള്ളപൊക്കത്തിന് ശേഷം പിത്തോറഘട്ട് ജില്ലയിലുള്ള ഇയാളുടെ ഗ്രാമം ഇപ്പോഴും പൂര്‍വ്വ സ്ഥിതിയിലായിട്ടില്ല. ഇവിടെ വെള്ളമോ വൈദ്യുതിയോ ഇല്ല. പോരാത്തതിന് അടുത്തുള്ള കാട്ടില്‍ നിന്നുള്ള വന്യമൃഗ ശല്ല്യവും.
ജയിലിലാണെങ്കില്‍ മിണ്ടാനും പറയാനുമെങ്കിലും ആരെങ്കിലും ഉണ്ടെന്ന ആശ്വാസമുണ്ട്. തന്റെ ഗ്രാമമൊരു പ്രേതാലയമായിരിക്കുകയാണെന്നും അപേക്ഷയില്‍ പറയുന്നു. ഇപ്പോള്‍ 52 വയസ്സാണ് ബട്ടിനുള്ളത്. ഗ്രാമത്തിലെ നഷ്ടങ്ങള്‍ പരിഹരിക്കുകയോ ജയിലിലേക്ക് തിരിച്ചുപോകാന്‍ അനുവദിക്കുകയോ ചെയ്യണമെന്ന് ബട്ട് ആവശ്യപ്പെട്ടു
Post a Comment
0 Comments