Type Here to Get Search Results !

Bottom Ad

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷവാർത്ത; പുള്‍ഗ അടുത്ത മത്സരത്തില്‍ ഇറങ്ങുമെന്ന് സൂചന

Image result for pulga playerകൊച്ചി: (www.evisionnews.co)ഐഎസ്‌എല്‍ മത്സരങ്ങളില്‍ കേരള ബ്ലാസറ്റേഴ്സിലേയ്ക്ക് വീണ്ടുമെത്തിയ താരം പുള്‍ഗ ടീമിനൊപ്പം എന്ന് കളത്തലിറങ്ങുമെന്ന ആശങ്കയായിരുന്നു മഞ്ഞപ്പട ആരാധകര്‍ക്ക്. എന്നാല്‍, ആരാധകര്‍ക്കുള്ള സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പുള്‍ഗയെ കളത്തിലിറക്കിയില്ല. എന്നാല്‍, അടുത്ത മത്സരത്തില്‍ പുള്‍ഗയെ ഇറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡേവിഡ് ജെയിംസിന് പിന്നാലെ പുള്‍ഗയും മടങ്ങിയെത്തിയതോടെ പുത്തന്‍ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

സ്പാനിഷ് താരമായ പുള്‍ഗ ആദ്യ രണ്ട് സീസണുകളില്‍ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഇഷ്ടതാരമായിരുന്നു. പാസുകളിലൂടെ കളി മെനയുന്ന സ്പാനിഷ് രീതി തന്നെയാണ് പുള്‍ഗ കഴിഞ്ഞ സീസണുകളില്‍ ബ്ലാസ്റ്റേഴ്സിനായി കളിച്ചത്.

സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായാണ് താരം കളത്തലിറങ്ങുന്നത്. അതേസമയം പാസുകള്‍ നല്‍കി കളിക്കുന്നതില്‍ ബ്ലാസ്റ്റേഴ്സിന് ഇപ്പോഴും മികവ് പുലര്‍ത്താന്‍ സാധിച്ചിട്ടില്ല. പുള്‍ഗ ഗ്രൗണ്ടിലിറങ്ങുന്നതോടെ മിഡ്ഫീല്‍ഡില്‍ മികച്ച സാന്നിധ്യമാണ് ഉണ്ടാകുക. നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തില്‍ പുള്‍ഗയെ ഇറക്കുമെന്ന പ്രതീക്ഷയിലാണ് മഞ്ഞപ്പട ആരാധകര്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad