ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ പിഎസ്ജിയെ റയല്‍ മഡ്രിഡ് ഒന്നിനെതിരെ മൂന്ന് ഗോളിനു തോല്‍പിച്ചു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ ഇരട്ട ഗോള്‍ നേടി. മറ്റൊരു മല്‍സരത്തില്‍ ലിവര്‍പൂള്‍ എഫ്‌സി പോര്‍ട്ടോയെ എതിരില്ലാത്ത അഞ്ച് ഗോളിന് കീഴടക്കി. മാനെയുടേ ഹാട്രിക്ക് മികവിലായിരുന്നു ലിവര്‍പൂളിന്റെ ജയം. സാന്റിയാഗോ ബെര്‍ണബ്യുവില്‍ തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷി നിര്‍ത്തിയാണ് അറബിപൊന്നിന്റെ കരുത്തുമായെത്തിയ പിഎസ്ജിയെ റയല്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്തത്. മുപ്പത്തിമൂന്നാം മിനിറ്റില്‍ ബെല്‍ണ്യബുവിനെ നിശബ്ദമാക്കി റാബിയോറ്റിന്റെ ബുള്ളറ്റ് ഷോട്ട് നവാസിനെ കീഴടക്കി വലയിലേക്ക്. പിഎസ്ജി ഒരുഗോളിന് മുമ്പില്‍.പക്ഷേ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ഇടവേളയ്ക്ക് പിരിയും മുന്‍പെ ടോണി ക്രൂസിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി ഗോളാക്കി റോണോയുടെ സമനില ഗോള്‍.
കളിയുടെ അവസാന മിനിറ്റില്‍ റോണോയുടെ ബൂട്ട് വീണ്ടും ശബ്ദിച്ചു. റയല്‍ ഒരു ഗോളിന് മുന്‍പില്‍. അവിടം കൊണ്ട് അവസാനിച്ചില്ല. എണ്‍പത്തിയാറാം മിനിറ്റില്‍ മാഴ്‌സെലൊ പിഎസ്ജിയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയും അടിച്ചു. പേരിനൊരു എവേ ഗോളിന്റെ ആനുകൂല്യത്തില്‍ പിഎസ്ജിക്ക് പാരിസിലേക്ക് വണ്ടി കയറാം. അതിനിടെ, മാനെയുടെ ഹാട്രിക്ക് മികവില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത അഞ്ച് ഗോളിന് പോര്‍ട്ടോയെ തകര്‍ത്തു. മുഹമ്മദ് സലാഹും ഫിര്‍മിനോയുമാണ് ലിവര്‍പൂളിന്റെ മറ്റു സ്‌കോറര്‍മാര്‍
Post a Comment
0 Comments