Type Here to Get Search Results !

Bottom Ad

പി.എസ്.സിക്ക് അപേക്ഷിച്ചിട്ട് പരീക്ഷ എഴുതിയില്ലെങ്കില്‍ പിഴ


തിരുവനന്തപുരം (www.evisionnews.co): പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിച്ച ശേഷം പരീക്ഷ എഴുതാത്ത ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പിഴ ഈടാക്കാന്‍ ആലോചന. ഇതിന്റെ മുന്നോടിയായി പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കാനായി എല്ലാവരില്‍ നിന്ന് ഫീസ് ഏര്‍പ്പെടുത്താനും ആലോചിക്കുന്നതായി ചെയര്‍മാന്‍ എം.കെ സക്കീര്‍ അറിയിച്ചു. തുടര്‍ച്ചയായി പരീക്ഷ എഴുതാത്തവരെ വിലക്കുന്നതും പരിഗണനയില്‍. പരീക്ഷയ്ക്ക് അപേക്ഷിക്കുകയും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കുകയും ചെയ്തശേഷവും പരീക്ഷയ്ക്ക് എത്താത്തവരില്‍ നിന്ന് പിഴ ഈടാക്കാനാണ് ആലോചന. 

ഒരു ഉദ്യോഗാര്‍ഥിക്ക് പരീക്ഷ എഴുതാനായി ശരാശരി അഞ്ഞൂറ് രൂപവരെ പി.എസ്.സിക്ക് ചെലവാകുന്നുണ്ട്. അപേക്ഷിച്ചവര്‍ പരീക്ഷയ്‌ക്കെത്താതിരിക്കുമ്പോള്‍ വന്‍ നഷ്ടത്തിനിടയാക്കുന്നു. ഇതൊഴിവാക്കാനാണ് പിഴ സമ്പ്രദായം. പിഴ ഈടാക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ് അപേക്ഷിക്കുമ്പോള്‍ തന്നെ എല്ലാവരില്‍ നിന്നും നിശ്ചിത ഫീസ് ഈടാക്കുന്നത്. പരീക്ഷയ്‌ക്കെത്തുന്നവര്‍ക്ക് തുക തിരിച്ച് നല്‍കും. അല്ലാത്തവര്‍ക്ക് പിഴയായി കണക്കാക്കും. ഇതിന് ശേഷവും തുടര്‍ച്ചയായി പരീക്ഷ എഴുതാത്തവരെ ദീര്‍ഘകാലത്തേക്ക് വിലക്കുന്നതും പരിഗണിക്കും. ആലോചനയിലുള്ള ഈ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ നടപ്പാക്കൂവെന്നും അറിയിച്ചു. എന്നാല്‍ ഇത് നടപ്പായാല്‍ നിലവില്‍ സൗജന്യമായെഴുതുന്ന പി.എസ്.സി പരീക്ഷക്ക് എല്ലാവരും പണം ചെലവാക്കേണ്ട അവസ്ഥയാവും.

Post a Comment

0 Comments

Top Post Ad

Below Post Ad