Type Here to Get Search Results !

Bottom Ad

ഒരു രക്ഷയുമില്ലാത്ത നോട്ടം; ലോകത്തെ ഞെട്ടിച്ച് സെലിബ്രിറ്റികളുടെ പട്ടികയില്‍ പ്രിയയ്ക്ക് മൂന്നാം സ്ഥാനം

Image result for priya warrierഒരു  രക്ഷയുമില്ലാത്ത   പ്രിയയുടെ  നോട്ടം ലോകം കീഴടക്കുന്നു.ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗവിലെ 'മാണിക്യമലരായ പൂവി'ലൂടെ താരമായ പ്രിയാ വാര്യര്‍ ഇന്‍സ്റ്റാഗ്രാമിൽ ഇപ്പോൾ  മിന്നും താരമായി മാറിയിരിക്കുന്നു.
ഒറ്റ ദിനം കൊണ്ട് ഏറ്റവുമധികം ഫോളേവഴ്സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് പ്രിയ നേടിയിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് 6.06 ലക്ഷം പേരാണ് പ്രിയയെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടര്‍ന്നത്.

അമേരിക്കന്‍ ടെലിവിഷന്‍ താരമായ കെയില്‍ ജെന്നറാണ് പട്ടികയില്‍ ഒന്നാമത്. 8.8 ലക്ഷം പേരാണ് ഒറ്റദിവസം കൊണ്ട് ജെന്നറിനെ പിന്തുടര്‍ന്നത്. രണ്ടാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 6.5 ലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ റൊണാള്‍ഡേയെ പിന്തുടര്‍ന്നത്.

ഗാനം റിലീസ് ചെയ്ത് ഒറ്റദിവസത്തില്‍ ഹിറ്റായ താരമാണ് തൃശൂര്‍കാരിയായ പ്രിയ വാര്യര്‍. കിടിലന്‍ എക്സ്പ്രഷനുകളിലൂടെയും നോട്ടത്തിലൂടെയുമാണ് യുവാക്കളുടെ മനസ് പ്രിയ കീഴടക്കിയത്.

പയ്യന്‍സിനെ നോക്കിയുള്ള പ്രിയയുടെ കണ്ണിറുക്കല്‍ അയല്‍ രാജ്യങ്ങളിലും വാര്‍ത്തയായിരുന്നു.

പാക്കിസ്ഥാനി എന്റര്‍ടെയ്നേഴ്സ് എന്ന ഫേസ്ബുക്ക്പേജാണ് പ്രിയയെ ഏറ്റെടുത്തത്. അവള്‍ നിങ്ങളുടെ ഹൃദയത്തെ അലിയിച്ചുകളയും എന്നാണ് ഇവര്‍ പ്രിയയെ പരിചയപ്പെടുത്തിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad