ചെന്നൈ:(www.evisionew.co)ക്ലാസില്‍ കയറാത്ത പ്ലസ്ടുക്കാരന്റെ മുന്നില്‍ കൈകൂപ്പി അഭ്യര്‍ത്ഥിക്കുന്ന പ്രിന്‍സിപ്പാലിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. തമിഴ്നാട്ടിലെ വില്ലുപുരത്ത് നിന്നുമാണ് ഈ ചിത്രം പുറത്ത് വന്നത്. വില്ലുപുരത്തെ സര്‍ക്കാര്‍ സ്കൂളിലെ പ്രിന്‍സിപ്പാള്‍ ജി. ബാലുവാണ് ചിത്രത്തിലുള്ളത്.
ചിത്രത്തിന് പിന്നിലെ സത്യം കണ്ടുപിടിക്കാനുള്ള അന്വേഷണത്തിലായിരുന്നു സോഷ്യല്‍ മീഡിയ. തന്റെ വിദ്യാര്‍ത്ഥിക്ക് മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ മുട്ടുകുത്തി കൈകൂപ്പുകയാണ് ബാലു. ക്ലാസില്‍ കയറാന്‍ തന്റെ വിദ്യാര്‍ത്ഥിയോട് അഭ്യര്‍ത്ഥിക്കുകയാണ് ഈ പ്രിന്‍സിപ്പാള്‍. ജനുവരി 24ന് എടുത്ത ചിത്രം കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മുന്നിലാണ് ബാലു മുട്ടുകുത്തിയത്. പതിവായി ക്ലാസില്‍ കയറാത്ത വിദ്യാര്‍ത്ഥിയാണ് ഇയാളെന്നും അതിനാല്‍ ക്ലാസില്‍ കയറാന്‍ അഭ്യര്‍ത്ഥിക്കുകയാണ് താന്‍ ചെയ്തതെന്നും ബാലു കൂട്ടിച്ചേര്‍ത്തു.
ഞാന്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചയാളാണെന്നും വരുംതലമുറയെ നേര്‍വഴിക്ക് നടത്താനാണ് തന്റെ ശ്രമമെന്നും ബാലു പറഞ്ഞു. കുട്ടികളെ നന്നാക്കാനാണ് എന്റെ ശ്രമം. അവിടെ ഈഗോയ്ക്ക് സ്ഥാനമില്ല. എല്ലാ അധ്യാപകരും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുകുത്തി കൈകൂപ്പണമെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ വിദ്യാര്‍ത്ഥികളോട് സൗഹാര്‍ദപരമായി ഇടപെടാന്‍ അധ്യാപകര്‍ തയാറാകണമെന്നും ബാലു പറഞ്ഞു.
Post a Comment
0 Comments