Type Here to Get Search Results !

Bottom Ad

അപകട ഭീഷണി ഉയര്‍ത്തുന്ന പൊവ്വല്‍ ബസ് സ്റ്റോപ്പ് നവീകരിക്കണം

പൊവ്വല്‍ (www.evisionnews.co): അരനൂറ്റാണ്ട് പഴക്കമുള്ള അപകട ഭീഷണിയുയര്‍ത്തുന്ന പൊവ്വല്‍ ടൗണിലെ ഒറ്റമുറി ബസ് കാത്തിരിപ്പു കേന്ദ്രം പുതുക്കി പണിതു യാത്രക്കാരുടെ അടിസ്ഥാന ആവശ്യങ്ങളോടു കൂടിയ ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം അനുവദിക്കണമെന്ന് പൊവ്വല്‍ സൂപ്പര്‍സ്റ്റാര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന നാട്ടിലെ സാംസ്‌കാരിക സന്നദ്ധ സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു.
ഉത്തരകേരളത്തിലെ ഏറ്റവും വലിയ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടായ എല്‍ബിഎസ് എന്‍ജിനിയറിംഗ് കോളജ്, പൊവ്വല്‍ മുളിയാര്‍ മാപ്പിള സ്‌കൂള്‍ റൗളത്തുല്‍ ഉലൂം സെക്കണ്ടറി മദ്രസ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നിരവധി കച്ചവടബാങ്ക് എന്നിവടങ്ങളിലെ ജീവനക്കാരും ആയിരകണക്കിന് നാട്ടുകാരും ആശ്രയിക്കുന്ന ടൗണിലെ ഏക ബസ് സ്റ്റോപ്പ് കാലപ്പഴക്കം കൊണ്ട് തകര്‍ന്നുവീഴാറായ നിലയിലാണ്. ഈ മാസം നടക്കുന്ന സൂപ്പര്‍സ്റ്റാര്‍ ക്ലബ് നിര്‍മിച്ച ഓഫീസ് ആന്‍ഡ് പി.ടി അബ്ദുല്ലഹാജി മെമ്മോറിയല്‍ ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം വിജയിപ്പിക്കാനും തീരുമാനിച്ചു.
യോഗം കെ.പി ഹമീദിന്റെ അധ്യക്ഷതയില്‍ ഉപദേശക സമിതി അംഗം കെഎന്‍ ഹനീഫ് ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബ് പ്രതിനിധികളെ പ്രതിനിധീകരിച്ചു ഫൈസല്‍ നെല്ലിക്കാട് (വൈറ്റ്  മൂണ്‍), ജമ്മു (ബിസിസി), റമീസ് (സമാന്‍), ഷരീഫ് (ഷോക്ക് ബോയ്സ്), ജാസിര്‍ (ട്രയാങ്കിള്‍), നാസര്‍ (എ.കെ ഖാദര്‍ ചാരിറ്റബിള്‍ ട്രസ്റ്റ്), എ.കെ യൂസുഫ്(ഇത്തിഹാദുല്‍ മുസ്ലിമീന്‍), റൗഫ് പളലി, ഹമീദ് ബി.എച്ച്, അബ്ബാസ് പള്ളം, മുനീര്‍ ബി.എച്ച്, ഇബ്രാഹിം അഷ്റഫ്, അലി പിഎം, അസീസ് നെല്ലിക്കാട്, ഹാരിസ് മോടോന്താണി, നാസര്‍ കെ.പി പ്രസംഗിച്ചു. ഷരീഫ് പൊവ്വല്‍ വിഷയാവതരണം നടത്തി. ഹസൈനാര്‍ സ്വാഗതവും ഹാരിസ് നെല്ലിക്കാട് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad