ഇടുക്കി (www.evisionnews.co) പോലീസ് കള്ളക്കേസെടുത്തെന്നാരോപിച്ച് വനിതാകമ്മീഷനെ സമീപിച്ച യുവതിയെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിവസ്ത്രയാക്കിയതായി പരാതി. മൂന്നാര്‍ ആറ്റുകാട് സ്വദേശികളായ ദമ്പതികളെയാണ് പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അപമാനിച്ചത്. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ദമ്പതികള്‍.
രണ്ടായിരം രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് ഭര്‍ത്താവ് ജോലി ചെയ്യുന്ന ഏലത്തോട്ടം നടത്തിപ്പുകാരനാണ് യുവതിക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് ജോലിക്ക് പോകുന്ന സമയത്ത് തോട്ടം ഉടമ യുവതിയെ ശല്യപ്പെടുത്താറുണ്ടായിരുന്നെന്നും ഇത് ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ തോട്ടത്തിലെ ജോലി ഉപേക്ഷിച്ചിരുന്നെന്നും യുവതി പറയുന്നു. ഇതില്‍ പ്രകോപിതനായ തോട്ടം നടത്തിപ്പുകാരന്‍ യുവതിക്കുനേരെ പരാതി നല്‍കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തില്‍ സാരമായ പരിക്കേറ്റതിനെ തുടര്‍ന്ന് യുവതി ആസ്പത്രിയില്‍ ചികിത്സയിലാണ്.
Post a Comment
0 Comments