കൊച്ചി: (www,evisionnews.co)വാലന്റൈന്‍സ് ദിനത്തില്‍ എറണാകുളം ലോ കോളെജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രണയ മാര്‍ച്ച് പോലീസ് മാര്‍ച്ച് സംഘര്‍ഷത്തിനിടയാക്കി. ലോ കോളെജില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ റോസാപ്പൂവുമായി എറണാകുളം സെന്റ് തെരേസാസ് കോളേജിലേക്കാണ് മാര്‍ച്ച് നടത്താന്‍ ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍ മാര്‍ച്ചിനായി ലോകോളെജില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്ന വേളയില്‍ പ്രിന്‍സിപ്പാള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. കോളെജില്‍ അധ്യായനം തടസപ്പെടുന്നുവെന്ന് അറിയിച്ചാണ് പ്രിന്‍സിപ്പള്‍ പോലീസിനെ വിവരം അറിയിച്ചത്. സംഭവ സ്ഥലത്ത് എത്തി വിദ്യാര്‍ത്ഥികള്‍ പുറത്ത് പോകുന്നത് പോലീസ് തടഞ്ഞതോടെ നേരിയ സംഘര്‍ഷം ഉണ്ടായി.
പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുക മാത്രം ചെയ്ത വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പ്രകോപനത്തിന് മുതിര്‍ന്നില്ല. അതിനിടെ സംഭവം ചിത്രീകരിക്കാനെത്തിയ ഫ്രാന്‍സില്‍ നിന്നുള്ള മാധ്യമ സംഘത്തെ പോലീസ് കസ്റ്റഡയിലെടുത്തു. പാസ്പോര്‍ട്ട് രേഖകള്‍ ആ അവസരത്തില്‍ അവരുടെ കൈവശമുണ്ടായിരുന്നില്ല. രേഖകള്‍ പരിശോധിച്ച ശേഷം ഇവരെ വിടുമെന്ന് പോലീസ് അറിയിച്ചു.
Post a Comment
0 Comments