Type Here to Get Search Results !

Bottom Ad

മാധ്യമപ്രവര്‍ത്തകരെ വീടുകയറി മര്‍ദ്ദിക്കാന്‍ വാട്സ്ആപ്പില്‍ പോലീസ് 'ക്വട്ടേഷന്‍'

 
കണ്ണൂര്‍ (www.evisionnews.co): ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ  വീടുകയറി മര്‍ദ്ദിക്കാന്‍ ക്വട്ടേഷനേറ്റടുത്ത് സി.പി.എം അനുകൂല പോലീസുകാര്‍. പാര്‍ട്ടി അനുകൂലികളായ പോലീസുകാരുടെ വാട്സ്ആപ്പ് കൂട്ടായ്മയിലാണ് ഇതുസംബന്ധിച്ച ചര്‍ച്ചയും വാഗ്ദാനവും. കൊലയ്ക്കുശേഷം നടന്ന പോലീസ് പരിശോധന വിവരങ്ങള്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ചോര്‍ന്നുകിട്ടുണ്ടെന്ന് ആക്ഷേപം നിലനില്‍ക്കെയാണ് ഇക്കാര്യം പുറത്തുവന്നത്.

മാധ്യമപ്രവര്‍ത്തകരെ വീടുകയറി മര്‍ദ്ദിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുക്കാമെന്ന് ഡ്യൂട്ടി ഫ്രണ്ട്സ് എന്ന ഗ്രൂപ്പിലെ ചാറ്റില്‍ ഒരു പോലീസുകാരന്‍ പറയുന്നു. എആര്‍ ക്യാമ്പ് കേന്ദ്രീകരിച്ചുള്ള പോലീസുകാരാണ് ഈ ഗ്രൂപ്പില്‍ കൂടുതലും. ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പുച്ഛമാണെന്നാണ് മറ്റൊരു പ്രതികരണം. ഒരു വിഭാഗം മാത്രം മരിക്കുമ്പോഴെന്താ മാധ്യമതമ്പുരാക്കന്മാര്‍ ഉറഞ്ഞുതുള്ളുന്നത്. എല്ലാം മനുഷ്യജീവനുകള്‍ തന്നെയല്ലേ- എന്നും ഇതേ പോലീസുകാരന്‍ തന്നെ ചോദിക്കുന്നു. കുരുത്തക്കേട് കാണിക്കരുതെന്ന് ഓര്‍മിപ്പിച്ച ഒരാളുടെ രണ്ടുകൈയ്യും തല്ലിയൊടിച്ചതിന്റെ വിശദാംശങ്ങളും ഗ്രൂപ്പില്‍ പങ്കുവച്ചിട്ടുണ്ട്.
 
പോലീസില്‍ ചാരന്മാരുണ്ടെന്ന ആക്ഷേപം ശക്തമായതോടെയാണ് സിപിഎം അനുകൂലികളായ പോലീസുകാരുടെ സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം. സാമൂഹികമാധ്യമങ്ങളില്‍ വാര്‍ത്ത ചോര്‍ത്തുന്നെന്ന പേരില്‍ പല പോലീസുകാരുടെയും ചിത്രങ്ങള്‍ പ്രചരിപ്പിക്കാനും ഇവര്‍ തുടങ്ങിയിട്ടുണ്ട്. സിപിഎം സൈബര്‍ പോരാളികള്‍ ഉള്‍പ്പടെയുള്ള പാര്‍ട്ടി അനുകൂല ഗ്രൂപ്പുകളിലാണിത്. പോലീസ് ചാരന്മാരെ കര്‍ശനമായി നേരിടുമെന്ന് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍ വ്യക്തമാക്കിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad