തിരുവനന്തപുരം (www.evisionnews.co): പ്രതിഷേധങ്ങള്‍ക്കിടെ ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിനും ഡീസലിനും ഇന്നു വീണ്ടും വില ഉയര്‍ന്നു. പെട്രോളിന് 16 പൈസയും ഡീസലിന് ഏഴു പൈസയുമാണ് ഉയര്‍ന്നത്. ഇന്നലെയും പെട്രോളിന് വില കൂടിയിരുന്നു. കഴിഞ്ഞ മൂന്നുദിവസമായി പെട്രോള്‍ വിലയില്‍ വര്‍ധനയുണ്ട്. എന്നാല്‍ ഡീസല്‍ വില രണ്ടു ദിവസം കൂടിയാണ് വര്‍ധിച്ചത്. വില ഏറ്റവും കൂടുതല്‍ കണ്ണൂരും കുറവ് എറണാകുളത്തുമാണ്.
ജില്ല തിരിച്ചുള്ള പെട്രോള്‍- ഡീസല്‍ വില (ലീറ്ററില്‍): തിരുവനന്തപുരം - 77.25, 69.62, കൊല്ലം - 77.76, 69.74, പത്തനംതിട്ട - 76.6, 68.95, ആലപ്പുഴ - 76.28, 68.64, കോട്ടയം 76.27, 68.62, ഇടുക്കി - 76.76, 69.07, എറണാകുളം - 75.9, 68.3, തൃശൂര്‍ - 76.43, 68.77, പാലക്കാട് - 76.53, 68.91, കോഴിക്കോട് - 76.23, 68.62, മലപ്പുറം - 76.53, 68.91, വയനാട് - 76.94, 69.26, കണ്ണൂര്‍ - 78.2, 70.47, കാസര്‍കോട് - 76.69, 69.09.
Post a Comment
0 Comments