Type Here to Get Search Results !

Bottom Ad

പത്മാവത് മുന്നേറ്റം തുടരുന്നു; ചിത്രം 200 കോടി ക്ലബ്ബില്‍

Image result for pathmavathമുംബൈ:(www.evisionnews.co) റാണി പത്മിനിയെ തെറ്റായി ചിത്രീകരിച്ചുവെന്നാരോപിച്ച്‌ രജപുത്ര സംഘടനകള്‍ അക്രമം അഴിച്ചുവിട്ടിട്ടും സജ്ഞയ്ലീല ഭന്‍സാലി ചിത്രം പത്മാവത് 200 കോടി ക്ലബ്ബില്‍ ഇടെ നേടി. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം 212.5 കോടിയിലെത്തിയെന്നാണ് തിയേറ്ററുകളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. റിലീസായി നാല് ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബില്‍ കടന്നിരുന്നു.

ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ തുടങ്ങിയ ചിത്രത്തിലെ പ്രധാന താരങ്ങളുടെയെല്ലാം ഏറ്റവും മികച്ച ബോക്സ് ഓഫീസ് ഹിറ്റാണ് പത്മാവത്. സിനിമ ച​​​​രി​​​​ത്ര​​​​ത്തെ വ​​​​ള​​​​ച്ചൊ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച്‌ ര​​​​ജ​​​​പു​​​​ത് സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളാണ് രംഗത്ത് വന്നത്. ഇതും വിജയത്തിന് മുതല്‍കൂട്ടായി. 180കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിച്ചത്.

മേവാറിലെ രാജ്ഞിയായ റാണി പത്മിനിയുടെ കഥയാണ് ചിത്രം പറയുന്നത്. സൂഫി കവിയായ മല്ലിക് മുഹമ്മദ് ജായ്സി 1540ല്‍ എഴുതിയ കവിതയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad