ശ്രീനഗര്‍ പാക്ക് പൗരന്‍മാര്‍ ഉള്‍പ്പെടെ ആറു തടവുകാരുമായി കശ്മീരിലെ ആശുപത്രിയില്‍ മെഡിക്കല്‍ ചെക്കപ്പിനെത്തിയ പൊലീസ് സംഘത്തിനു നേരെ ഭീകരാക്രമണം. ഭീകരരുടെ വെടിവയ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു, മറ്റൊരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു. വെടിവയ്പിനിടെ പാക്ക് തടവുകാരന്‍ അബു ഹാന്‍സുള്ള എന്ന നവീദ് രക്ഷപ്പെട്ടു.
കശ്മീരിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയിലാണ് ഇന്നുരാവിലെ ആക്രമണമുണ്ടായത്. നവീദ് ഉള്‍പ്പെടെ ആറു തടവുകാരുമായി പൊലീസ് സംഘം ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. തടവുകാര്‍ക്ക് അകമ്പടി വന്ന പൊലീസുകാര്‍ക്കെതിരെ ആശുപത്രിക്കുള്ളില്‍ വച്ചാണു ഭീകരര്‍ വെടിയുതിര്‍ത്തത്. ഗുരുതരമായി പരുക്കേറ്റ പൊലീസുകാരന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരുക്കേറ്റ പൊലീസുകാരന്‍ ചികില്‍സയിലാണ്. ആക്രമണം നടത്തിയ ഭീകരരെ പിടികൂടാനായിട്ടില്ല. വെടിവയ്പിനുശേഷം രക്ഷപ്പെട്ട ഭീകരര്‍ക്കായും വെടിവയ്പിനിടെ രക്ഷപ്പെട്ട പാക്ക് തടവുകാരനായും തിരച്ചില്‍ ശക്തമാക്കി. ഏതാനും മാസം മുന്‍പു ഷോപിയാനില്‍ സൈന്യം നടത്തിയ തിരിച്ചിലില്‍ പിടികൂടിയ ഭീകരനാണു നവീദ്
Post a Comment
0 Comments