Type Here to Get Search Results !

Bottom Ad

പാഡ്മാന്‍ തമിഴിലേക്ക് ;ധനുഷ് നായകനാകും

Image result for dhanushപാഡ്മാനാകാന്‍ തമിഴ് സൂപ്പര്‍ താരം ധനുഷും. അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം പാഡ്മാന്‍ ഹിന്ദിയില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുമ്പോഴാണ് സിനിമ തമിഴിലേക്ക് എത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. തമിഴ്‌നാട്ടുകാരനായ മുരുകാനന്ദനായി വെള്ളിത്തിരയില്‍ എത്തുക ധനുഷായിരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സോനം കപൂര്‍, അക്ഷയ് കുമാര്‍, രാധിക ആപ്‌തേ എന്നിവരെ താരങ്ങളാക്കി ആര്‍ ബാല്‍കി സംവിധാനം ചെയ്ത പാഡ്മാന്‍ മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുന്നതിനിടെയാണ് ചിത്രത്തെ പ്രശംസിച്ച് ജയസൂര്യ രംഗത്തെത്തിയത്.

വളരെ കുറഞ്ഞ ചെലവില്‍ സാനിറ്ററി പാഡുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന കോയമ്പത്തൂര്‍ സ്വദേശി അരുണാചലം മുരുഗാനന്ദത്തിന്റെ യാഥാര്‍ത്ഥ ജീവിത കഥ പറയുന്ന ചിത്രമാണ് പാഡ്മാന്‍.  പാഡ്മാന്‍ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ബോളിവുഡില്‍ പാഡ്മാന്‍ ചടഞ്ച് ആരംഭിച്ചിരുന്നു.

ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെ ചലഞ്ച് രാജ്യമൊട്ടാകെ ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിലെ നായകന്‍ അക്ഷയ് കുമാറാണ് പാഡ്മാന്‍ ചലഞ്ചിന് തുടക്കം കുറിച്ചത്. പിന്നീട് ദീപിക പദുകോണ്‍, അമീര്‍ ഖാന്‍, ആലിയ ഭട്ട്, സോനം കപൂര്‍, രാധിക ആപ്‌തെ അടക്കം ബോളിവുഡിലെ പ്രമുഖ താരങ്ങളും ചലഞ്ചിന്റെ ഭാഗമാവുകയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad