തിരുവനന്തപുരം (www.evisionnews.co): ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് പിന്നാലെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍. പി ശ്രീരാമകൃഷ്ണന്‍ വാങ്ങിയ കണ്ണടയ്ക്ക് 49,900 രൂപ വിലയെന്ന് വിവരവകാശരേഖ. കൂടാതെ ചികിത്സാ ചെലവിനത്തില്‍ സ്പീക്കര്‍ കൈപ്പറ്റിയത് 4,25,594 രൂപയെന്നും വിവരാവകാശരേഖ പറയുന്നു.
ധനമന്ത്രി തോമസ് ഐസക് ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ സര്‍ക്കാര്‍ ചെലവിലെ ധൂര്‍ത്തും അനാവശ്യ ചിലവുകളും കുറയ്ക്കണമെന്ന് വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് സ്പീക്കറുടെ കണ്ണടയുടെ വില വിവരം പുറത്ത് വന്നത്. 28,800 രൂപുടെ കണ്ണട വാങ്ങി വിവാദത്തില്‍പെട്ട മന്ത്രി ശൈലജയ്ക്കെതിരെ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.
Post a Comment
0 Comments