Type Here to Get Search Results !

Bottom Ad

കല്യാണ വീട്ടിലെ സംഘര്‍ഷം; ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍


കുമ്പള: കല്യാണ വീട്ടിലെ സംഘര്‍ഷത്തിനിടയില്‍ യുവാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ പോയിരുന്ന പ്രതിയെ അറസ്റ്റു ചെയ്തു.ശാന്തിപ്പള്ളത്തെ പ്രമോദി(31)നെയാണ് സി ഐ കെ പ്രേംസദന്‍, അഡീഷണല്‍ എസ് ഐ പി പി ശിവദാസന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. 2017 ഏപ്രില്‍ 19ന് ആണ് കേസിനാസ്പദമായ സംഭവം. ശാന്തിപ്പള്ളത്തെ കല്യാണ വീട്ടില്‍ ഉണ്ടായ സംഘര്‍ഷത്തിനിടയില്‍ കുണ്ടങ്കേരടുക്ക ലക്ഷം വീട്ടിലെ അന്‍സാറിനാണ് പരിക്കേറ്റത്. കേസിലെ മറ്റു രണ്ടു പ്രതികളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.


Post a Comment

0 Comments

Top Post Ad

Below Post Ad