കാസര്‍കോട്:കാസർകോട് താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് കോമ്പണന്റ് യൂണിറ്റ് സ്ഥാപിക്കുന്നതിന് എന്‍. എ നെല്ലിക്കുന്ന് എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് എട്ടുലക്ഷം രൂപ അനുവദിക്കുമെന്ന് എംഎല്‍എ അറിയിച്ചു. താലൂക്ക് വികസനസമിതി യോഗത്തിലാണ് എംഎല്‍എ ഇക്കാര്യം അറിയിച്ചത്. താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷതവഹിച്ചു. യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പതല ഉദ്യോഗസ്ഥന്മാര്‍ പങ്കെടുക്കുന്നതിന് കളക്ടറുടെയും സര്‍ക്കാരിന്റെയും ശ്രദ്ധചയില്‍പെടുത്തണമെന്ന് യോഗം തീരുമാനിച്ചു.
Post a Comment
0 Comments