Type Here to Get Search Results !

Bottom Ad

'എന്റെ കഥ'യ്ക്ക് 45വയസ്: മാധവിക്കുട്ടിയുടെ മുഖമണിഞ്ഞ് ഗൂഗിള്‍ ഡൂഡില്‍

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ മുഖമണിഞ്ഞ് ഗൂഗിള്‍ ഡൂഡില്‍. കമലാ ദാസിന്റെ വിവാദമായ ആത്മകഥ 'എന്റെ കഥ' (മൈ സ്റ്റോറി) പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 45 വര്‍ഷം തികയുകയുന്നു. ആ ഓര്‍മ അനുസ്മരിച്ചാണ് ഗൂഗിള്‍ ഡൂഡിള്‍ മഞ്ജിത്ത് താപ് എന്ന ചിത്രകാരന്റെ വരയെ മുഖചിത്രമാക്കിയിരിക്കുന്നത്.

1973 ഫെബ്രുവരി ഒന്നിനാണ് എന്റെ കഥ പുറത്തുവന്നത്. ഏറെ വിവാദങ്ങളാണ് ഈ പുസ്തകത്തെ തേടിയെത്തിയത്. കവിതകളായും ചെറുകഥകളായും നോവലുകളായും മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സാഹിത്യസൃഷ്ടികള്‍ കമലാ സുരയ്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1999ല്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുന്പ് മലയാള രചനകളില്‍ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളില്‍ കമലാദാസ് എന്ന പേരിലുമാണ് അറിയപ്പെട്ടിരുന്നത്.

ചരിത്രത്താളുകളില്‍ പതിഞ്ഞ വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ അനുസ്മരണമായി ഗൂഗിളിന്റെ പ്രധാന പേജിലെ ലോഗോയില്‍ വരുത്തുന്ന താത്കാലിക പരിഷ്‌കരണങ്ങളാണ് ഗൂഗിള്‍ ഡൂഡില്‍. 1998 -ല്‍ ബേണിഗ് മാന്‍ ഫെസ്റ്റിവലിനോടു അനുബന്ധിച്ചായിരുന്നു ആദ്യ ഡൂഡില്‍ തെളിഞ്ഞത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad