കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്ത് നിലവിലുള്ള സംവരണ തത്വങ്ങളെ അട്ടിമറിച്ച് സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ മുസ്്ലിം യൂത്ത് ലീഗ് അനുവദിക്കുകയില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. സംവരണ അട്ടിമറിക്കെതിരെ യൂത്ത് ലീഗ് നടത്തുന്ന രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച നിശാസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതിലൂടെ പിണറായി സര്‍ക്കാര്‍ ബി.ജെ.പിയുടെ നയങ്ങളാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. കേരള അഡ്മിനിസ്ട്രേറ്റ് സര്‍വീസില്‍ സംവരണം നിഷേധിച്ചത് ഇതിന്റെ തെളിവാണ്. സംവരണം അട്ടിമറിച്ച് മുസ്്ലിം- ദളിത് പിന്നോക്ക ജനവിഭാഗങ്ങളുടെ നീതി നിഷേധിച്ചാല്‍ ശക്തമായ സമരപോരാട്ടത്തിലൂടെ യൂത്ത് ലീഗ് അതിനെ നേരിടുമെന്നും ഫിറോസ് പറഞ്ഞു. പ്രസിഡണ്ട് അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു.
ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. മുസ്്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ എ.കെ.എം അഷ്റഫ്, ആഷിഖ് ചെലവൂര്‍, ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, എ.എം കടവത്ത്, അബ്ബാസ് ബീഗം വി.എം മുനീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഖാലിദ് പച്ചക്കാട്, കെ.എം ബഷീര്‍, എ.എ അസീസ്, ഹമീദ് ബെദിര, കെ.എം അബ്ദുല്‍ റഹിമാന്‍, സി.ഐ.എ ഹമീദ്, നൗഫല്‍ തായല്‍, മൊയ്തീന്‍ കെ.കെ പുറം, റഷീദ് ഗസ്സാലി നഗര്‍, ഷരീഫ് ജാല്‍സൂര്‍, റഫീഖ് വിദ്യാനഗര്‍ പ്രസംഗിച്ചു
Post a Comment
0 Comments