കോഴിക്കോട്: (www.evisionnews.co)മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി കെ.പി.എ മജീദിനെയും വീണ്ടും തെരഞ്ഞെടുത്തു. മുന്‍ മന്ത്രി ചേര്‍ക്കളം അബ്ദുല്ലയാണ് പുതിയ ട്രഷറര്‍.
പി.കെ.കെ ബാവക്ക് പകരമായാണ് ചേര്‍ക്കളം അബ്ദുല്ലയെ ട്രഷററാക്കിയത്. പി.കെ.കെ ബാവ, എം.സി മായിന്‍ ഹാജി എന്നിവരാണ് പുതിയ വൈസ് പ്രസിഡന്‍റുമാര്‍.
സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളില്‍ ഏഴു പേര്‍ പുതുമുഖങ്ങളാണ്. എം.എല്‍.എമാരായ എം.കെ മുനിര്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍, വി.കെ ഇബ്രാഹിംകുഞ്ഞ്, ആബിദ് ഹുസൈന്‍ തങ്ങള്‍, കെ.എം. ഷാജി, സി.പി ചെറിയ മുഹമ്മദ്, യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്‍റ് പി.എം സാദിഖലി എന്നിവരാണ് പുതുമുഖങ്ങള്‍.
ഖമറുന്നിസ അന്‍വര്‍, നൂര്‍ബിന റഷീദ്, കെ.പി മറിയുമ്മ എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റിലെ വനിതാ പ്രതിനിധികളായി തെരഞ്ഞെടുത്തു. ലീഗിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് മൂന്നു വനിതകളെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗങ്ങളാകുന്നത്.
എം.എല്‍.എമാര്‍ക്ക് ഭാരവാഹിത്വം പാടില്ലെന്ന ചട്ടത്തില്‍ സംസ്ഥാന കൗണ്‍സില്‍ യോഗം മാറ്റം വരുത്തി. ഇതുപ്രകാരം എം.കെ മുനീര്‍ അടക്കമുള്ള എം.എല്‍.എമാര്‍ക്ക് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളാകാന്‍ സാധിച്ചത്.
രാവിലെ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗം റിപ്പോര്‍ട്ടിനും വരവ് ചിലവ് കണക്കിനും അംഗീകാരം നല്‍കി.
Post a Comment
0 Comments