തിരുവനന്തപുരം:(www.evisionnews.co) തിരുവനന്തപുരത്ത് മൃഗശാലയില്‍ സിംഹകൂട്ടിലേക്ക് എടുത്തുചാടിയ യുവാവിനെ ജീവനക്കാര്‍ രക്ഷപ്പെടുത്തി. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഒറ്റപ്പാലം സ്വദേശി മുരുകനാണ് സിംഹകൂട്ടിലേക്ക് എടുത്തുചാടിയത്.ആരും കാണാതെ കൂട്ടിന്റെ പുറക് വശത്തുകൂടെയാണ് മുരുകന്‍ എടുത്തുചാടിയത്. ഇത് കണ്ട സുരക്ഷ ഉദ്യോഗസ്ഥര്‍ യുവാവിനെ രക്ഷിക്കുകയായിരുന്നു. ഒരു കൂട്ടില്‍ രണ്ട് വയസ്സുള്ള ഒരു സിംഹവും മറ്റൊരു കൂട്ടില്‍ മൂന്ന് സിംഹവുമാണ് ഉണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് മുരുകനെ കാണാനില്ലെന്ന് പത്രങ്ങളില്‍ പരസ്യം വന്നിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് തിരുവനന്തപുരത്തുനിന്നും ഇയാളെ പിടികൂടിയിരിക്കുന്നത്. ഇയാള്‍ മദ്യപിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല.
സിംഹകൂട്ടിലേക്ക് എടുത്തുചാടിയ യുവാവിനെ ജീവനക്കാര്‍ സാഹസികമായി രക്ഷപ്പെടുത്തി
15:22:00
0
Tags
Post a Comment
0 Comments