സുള്ള്യ: (www.evisionnews.co)സുള്ള്യ എൻഎംസി കോളേജിൽ ഞെട്ടിപ്പിക്കുന്ന കൊലപാതകം.പ്രണയം നിരസിച്ച വിദ്യാത്ഥിനിയെ കാമുകൻ കുത്തിക്കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മുള്ളേരിയ കാറഡുക്ക ശാന്തി നഗർ സ്വദേശിനിയും കോളേജിലെ ബി എസ് സി വിദ്യാർഥിനിയുമായ അക്ഷത (19)യാണ് അതി ദാരുണമായി കൊലചെയ്യപ്പെട്ടത്.ഇതേ കോളേജിലെ തന്നെ ബി എസ് സി വിദ്യാർഥിയായ കാർത്തിക് ആണ് അക്ഷതയെ കൊലപ്പെടുത്തിയത്. കൈ ഞരമ്പ് മുറിച്ച് ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കാർത്തിക്കിനെ സുള്ള്യ പോലീസ് അറസ്റ് ചെയ്തു. കാർത്തിക്കും അക്ഷതയും പ്രണയത്തിലായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.പിന്നീട് പെൺകുട്ടി പ്രണയം നിരസിച്ചതാണ് യുവാവിനെ പ്രകോപിതനാക്കിയതെന്നാണ് പറയപ്പെടുന്നത്. സുള്ള്യയിൽ അടുത്ത കാലത്തുണ്ടായ ക്രൂരമായ കൊലപാതകങ്ങളിലൊന്നാണ് ഇത്.
പ്രണയം നിരസിച്ച മുള്ളേരിയ സ്വദേശിനിയെ കാമുകൻ കുത്തികൊലപ്പെടുത്തി
19:45:00
0

Post a Comment
0 Comments