ഉദുമ (www.evisionnews.co): ജില്ലയില്‍ അടുത്തകാലത്ത് നടന്ന കൊലപാതകങ്ങള്‍ പലതും സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലാണ് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥരായ ഭരണപാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലെ ഇത്തരം കൊലപാതകങ്ങളെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. നിസാര്‍ തങ്ങള്‍, സിദ്ധിഖ് ബോവിക്കാനം, എം.ബി ഷാനവാസ്, ഷഫീഖ് മയിക്കുഴി, അബ്ദുല്ല ഒറവങ്കര, ആബിദ് മാങ്ങാട്, കെ.ഇ അബ്ബാസ്, ഹൈദറലി പടുപ്പ്, കബീര്‍ ബാവിക്കര ചര്‍ച്ചയില്‍ സംബന്ധിച്ചു.
Post a Comment
0 Comments