മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): സമസ്ത ഉപാധ്യക്ഷനും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം ഉസ്താദിന്റെ എട്ടാം ആണ്ടിനോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന സംഗമം ഫെബ്രുവരി 14ന് നാലുമണിക്ക് കോട്ടക്കുന്ന് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജില്‍ നടക്കും. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡണ്ട് ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷത വഹിക്കും. ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറയും. റാഷിദ് ഫൈസി പ്രാര്‍ത്ഥന നടത്തും.
Post a Comment
0 Comments