Type Here to Get Search Results !

Bottom Ad

വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ അനുവദിക്കണം: എം.എസ്.എഫ് സ്റ്റുഡന്റ്‌സ് സമ്മിറ്റ്


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ച് സ്വാശ്രയ- സര്‍ക്കാര്‍ രംഗത്തു കൂടുതല്‍ സ്ഥാപനങ്ങളും കോഴ്‌സുകളും അനുവദിക്കണമെന്ന് എം.എസ്.എഫ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സ്റ്റുഡന്റ്‌സ് സമ്മിറ്റ് ആവശ്യപ്പെട്ടു. ലോ കോളജ് പ്രഖ്യാപനത്തിലും മെഡിക്കല്‍ കോളജ് ഒച്ചിന്റെ വേഗതയിലുമാണ് പ്രവൃത്തികള്‍ നീങ്ങുന്നത്. ഇത് ജില്ലയോടുള്ള വെല്ലുവിളിയാണ്. പെരിയടുക്ക എം.പി കാമ്പസില്‍ നടന്ന സമ്മിറ്റില്‍ 15വാര്‍ഡുകളില്‍ നിന്നായി 200പ്രതിനിധികള്‍ സംബന്ധിച്ചു.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ കെ.ബി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം എ നജീബ്, എംഎസ്എഫ് ദേശിയ കൗണ്‍സിലര്‍ ഇബ്രാഹിം പള്ളങ്കോട്, എ.ആര്‍ ആബിദ്, മൂസാ ബാസിത്ത് വിവിധ വിഷയങ്ങളില്‍ സംവദിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ. അബ്ദുല്ലക്കുഞ്ഞി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍, എസ്.എച്ച് ഹമീദ്, അസീസ് മൊഗര്‍, എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, റഫീഖ് കോട്ടക്കുന്ന്, ഹനീഫ് കോട്ടക്കുന്ന്, എരിയാല്‍ മുഹമ്മദ് കുഞ്ഞി, നവാസ് എരിയാല്‍, മന്‍സൂര്‍ അക്കരെ, ബഷീര്‍ മൂപ്പ, നവാസ് എരിയാല്‍, മാഹിന്‍ കുന്നില്‍, സിദ്ദീഖ്, ബേക്കല്‍, സലാം ബെളിഞ്ചം, മുര്‍ഷിദ് മുഹമ്മദ്, അബ്ദുല്‍ ബദര്‍നഗര്‍, ആമു ബെള്ളൂര്‍ പ്രസംഗിച്ചു. എം.എസ്.എഫ് ഭാരവാഹികളായ സവാദ് മൊഗര്‍, ഇര്‍ഫാന്‍ കുന്നില്‍, സഫ്‌വാന്‍ മൊഗര്‍, റഫീഖ് പുത്തൂര്‍ പ്രസിഡീയം നിയന്ത്രിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad