മേല്‍പറമ്പ് (www.evisionnews.co): മുസ്ലിം ലിഗ് ദേശീയ പ്രസിഡണ്ട് മര്‍ഹും ഇ. അഹമ്മദ് സാഹിബിന് ലോക രാഷ്ട്രങ്ങള്‍ നല്‍കിയ അംഗീകാരം അത് ഓരോ എംഎസ്എഫുകാരനും നല്‍കിയ അംഗികാരമാണെന്ന് യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര അഭിപ്രായപ്പെട്ടു. അദ്ധേഹം പ്രഥമ എംഎസ്എഫ് ജനറല്‍ സെക്രട്ടറി ആയിരുന്നു. അദ്ദേഹത്തിന്റെ ജീവിത ദര്‍ശനങ്ങള്‍ പുതിയ തലമുറ മാതൃകയാക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
എംഎസ്എഫ് ഉദുമ മണ്ഡലം സംഘടിപിച്ച ഇ. അഹമ്മദ് അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് സറഫ്രാസ് ചളിയങ്കോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് ബോവിക്കാനം സ്വാഗതം പറഞ്ഞു. നഷാത്ത് പരവനടുക്കം, മിന്‍ഹാജ് ബേക്കല്‍, സിയാദ് ബേക്കല്‍, സന്‍ഫീര്‍ ചളിയങ്കോട്, മുനവ്വിര്‍ പാറപ്പള്ളി, മര്‍വാന്‍ ചെമ്പരിക്ക, സലീം ഉദുമ, അര്‍ഷാദ് ബെണ്ടിച്ചാല്‍, അഷ്ഫാഖ് ബോവിക്കാനം, അസ്‌ക്കര്‍ കിഴൂര്‍, ബാസിത്ത് ചട്ടഞ്ചാല്‍ പ്രസംഗിച്ചു.
Post a Comment
0 Comments