പൊവ്വല്‍: (www.evisionnews.co) പൊവ്വൽ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജിൽ എസ്.എഫ്.ഐ- അധികൃത കൂട്ടുകെട്ടാണ് നടക്കുന്നതെന്ന് എം.എസ്.എഫ് ആരോപിച്ചു. കോളജില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ് മുന്നണിക്ക് മികച്ച പ്രകടനം കാഴ്ച വെക്കുവാൻ സാധിച്ചു. 35ല്‍ 16 സീറ്റില്‍ എം.എസ്.എഫ് മുന്നണി നേടി. പത്തോളം സീറ്റുകളില്‍ ഒന്നോ രണ്ടോ വോട്ടിന്റെ വ്യത്യാസത്തിലാണ് മുന്നണി പരാജയപ്പെട്ടത്. അതേസമയം എസ്.എഫ്.ഐയുടെ വിജയം കോളജ് അധികാരികളുമായുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി പ്രസ്താവിച്ചു.
സി.പി.എം ഓഫീസില്‍ നിന്ന് കിട്ടുന്ന നിര്‍ദ്ദേശ പ്രകാരമാണ് കോളജ് പ്രിന്‍സിപ്പല്‍ പ്രവര്‍ത്തിക്കുന്നത്. എസ്.എഫ്.ഐക്ക് ഇലക്ഷന്‍ തിയതി മുന്‍കൂട്ടി അറിയിക്കുകയും എം.എസ്.എഫ് നേതാക്കളിൽ നിന്ന് മറച്ചുവെക്കുകയും ചെയ്തത് പ്രതിഷേധാര്‍ഹമാണ്. എസ്.എഫ്.ഐയുടെ ഭാഗത്ത് നിന്നും ക്രിമിനല്‍ കേസുള്ളവര്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കുകയായിരുന്നു തിയതി മുന്‍കൂട്ടി അറിയിച്ചതിലൂടെ കോളജ് അധികാരികള്‍ ചെയ്തത്. ക്രിമിനലുകള്‍ വിജയിച്ചത് വിദ്യാര്‍ത്ഥി സമൂഹത്തിന് തന്നെ അപമാനമാണെന്നും ആബിദ് ആറങ്ങാടി പറഞ്ഞു. ജനാധിപത്യത്തില്‍ യു.ഡി.എസ്.എഫിന് വോട്ടുകള്‍ നല്‍കിയവര്‍ക്കും തെരഞ്ഞെടുക്കപ്പെട്ട ക്ലാസ് റെപ്രെസെൻറ്റർമാരെ എം.എസ്.എഫ് ജില്ലാ കമ്മിറ്റി അഭിനന്ദിക്കുകയും ചെയ്തു.
Post a Comment
0 Comments