ഭോപ്പാല്‍: (www.evisionnews.co)മുലപ്പാലിനായി കരഞ്ഞ കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.മദ്ധ്യപ്രദേശിലെ ധാര്‍ എന്ന ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് അനിത എന്ന യുവതി തന്റെ മകളെ കൊലപ്പെടുത്തിയത്. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. .
അനിത അടുക്കളയില്‍ ജോലി ചെയ്യുമ്പോഴാണ് കുഞ്ഞ് മുലപ്പാലിന് വേണ്ടി കരഞ്ഞ് ബഹളം വച്ചത്. എന്നാല്‍ കുഞ്ഞിന് പാല്‍ നല്‍കാതെ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയെടുത്ത് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു
കുഞ്ഞിന്റെ കരച്ചില്‍ പെട്ടെന്ന് അവസാനിക്കുകയും പിന്നാലെ യുവതി വീട് വിട്ട് ഇറങ്ങിപ്പോവുകയും ചെയ്തതാണ് അയല്‍വാസികള്‍ക്ക് സംശയം ജനിപ്പിച്ചത്. കുട്ടിയെ വീട്ടില്‍ തനിച്ചാക്കി അനിത ബന്ധുവിന്റെ വീട്ടിലേക്ക് പോയതാണെന്ന് മനസിലാക്കിയ അയല്‍വാസികള്‍ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടത്.
പൊലീസ് അറസ്റ്റ് ചെയ്ത യുവതിയെ ചോദ്യം ചെയ്തു വരികയാണ്. മകള്‍ നിരന്തരം മുലപ്പാല്‍ ആവശ്യപ്പെട്ട് കരയുമെന്നും മകള്‍ക്ക് മുലപ്പാല്‍ കുടിച്ചാല്‍ മതിയാകില്ലെന്നും അനിത പൊലീസിനോട് പറഞ്ഞു. പാലിന് വേണ്ടി കരഞ്ഞ് വാശിപിടിച്ചപ്പോള്‍ ദേഷ്യം വന്ന് അടുക്കളയില്‍ ഉണ്ടായിരുന്ന കത്തി എടുത്ത് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അനിത പൊലീസിനോട് പറഞ്ഞു.
Post a Comment
0 Comments