ബദിയഡുക്ക: ശനിയാഴ്ച്ച ഗള്‍ഫിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിനിടയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മൗവ്വാര്‍, തലബയലുവിലെ ചന്ദ്രന്റെ മകന്‍ സജ്ഞയ്(40)യെയാണ് കാണാതായത്. ഇന്നലെ രാവിലെ കാസര്‍കോട്ടേക്കു പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. ഉച്ചയ്ക്ക് ഭാര്യയെ ഫോണില്‍ വിളിച്ച് ഒരുങ്ങി നില്‍ക്കാന്‍ പറഞ്ഞിരുന്നു. ഭാര്യാ സഹോദരിയുടെ വീട്ടിലേയ്ക്ക് പോകുന്നതിനാണ് ഒരുങ്ങി നില്‍ക്കാന്‍ പറഞ്ഞത്. എന്നാല്‍ വൈകുന്നേരമായിട്ടും സജ്ഞയ് വീട്ടിലേയ്ക്കു വരികയോ, ഫോണ്‍ വിളിക്കുകയോ ചെയ്തില്ല. വൈകുന്നേരം ഫോണ്‍ ചെയ്തുവെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. രാത്രിയില്‍ ഭാര്യാ സഹോദരന്‍ ദിനേശന്‍ ബദിയഡുക്ക പൊലീസില്‍ പരാതി നില്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ടൈല്‍സ് പണി ചെയ്തു വരികയായിരുന്നു സജ്ഞയ്.
Post a Comment
0 Comments