ന്യൂഡല്‍ഹി : (www.evisionnews.co)ഡീസലുമായി ഇന്ത്യയിലേക്കെത്തിയ കപ്പല്‍ കാണാതായതായി റിപ്പോര്‍ട്ട്. ഇന്നലെ വൈകീട്ടോടെയാണ് കപ്പല്‍ കാണാതായത്. കപ്പലില്‍ 22 ഇന്ത്യക്കാരുണ്ട്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംഗ്ലോ ഇസ്റ്റേണ്‍ ഷിപ്പിങ്ങ് കമ്ബനിയുടെ കപ്പലാണ് കാണാതായത്. നൈജീരിയന്‍ കടല്‍ കൊള്ളക്കാര്‍ കപ്പല്‍ തട്ടിയെടുത്തതാകാമെന്ന് സംശയിക്കുന്നു. ആഫ്രിക്കന്‍ തീരത്തുവച്ച് കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു.
കപ്പല്‍ കാണാതായിട്ടുണ്ടെന്ന വിവരം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 2 മലയാളികളും കപ്പലില്‍ ഉണ്ടായിരുന്നു. കാസര്‍കോഡ് ഉദുമ സ്വദേശി ശ്രീഉണ്ണിയാണ് കപ്പലില്‍ ഉണ്ടായിരുന്നു ഒരു മലയാളി.നാല് വര്‍ഷമായി കപ്പലില്‍ ജീവനക്കാരനാണ് ശ്രീഉണ്ണി. ജനുവരി 31ന് വൈകിട്ടാണ് ഉണ്ണി അവസാനമായി വീട്ടിലേക്ക് വിളിച്ചത്
Post a Comment
0 Comments