കാസർകോട് :(www.evisionnews.co)കാസർകോട് ഗവ മെഡിക്കല്‍ കോളേജിന് ഈ ബജറ്റില്‍ ഒരു രൂപ പോലും മാറ്റി വെക്കാത്തത് സര്‍ക്കാര്‍ ജില്ലയോടു കാണിക്കുന്ന അവഗണനയാണെന്ന് സമര സമിതി ഭാരവാഹികള്‍ പറഞ്ഞു. ഈ ഗവണ്‍മെന്‍റ് അധികാരത്തില്‍ വന്നതിന് ശേഷം മൂന്ന് ബജറ്റിലും ഒരു രൂപ പോലും മെഡിക്കല്‍ കോളേജിന് മാറ്റി വെച്ചിട്ടില്ല. മാത്രമല്ല റീ ടെന്‍ഡര്‍ ചെയ്യേണ്ട ആശുപത്രി കെട്ടിടത്തിന്‍റെ തുടര്‍ നടപടി പോലും വൈകിപ്പിച്ച് മെഡിക്കല്‍ കോളേജിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകകയാണ്. ഇത് കാസർകോട്ടെ ജനങ്ങളോട് കാണിക്കുന്ന കടുത്ത അവഗണനയാണ്. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ അടക്കം നിരവധി പേര്‍ ചികിത്സ കിട്ടാതെ മരിച്ചു കൊണ്ടിരിക്കുന്ന ആ സാഹചര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് ഭരവാഹികള്‍ അറിയിച്ചു. മാഹിന്‍ കേളോട്ട് അദ്ധ്യക്ഷത വഹിച്ചു. കെ അഹമ്മദ് ഷരീഫ്, എ കെ ശ്യാം പ്രസാദ്, പ്രൊഫ ശ്രിനാഥ്, എസ് എം മയ്യ, കുഞ്ചാര്‍ മുഹമ്മദ്, ഗാംബീര്‍ പെര്‍ള, ബദ്രുദ്ധീന്‍ താസിം, അന്‍വര്‍ ഓസോണ്‍, അബ്ദുല്ല ചാലക്കര, പി ഡി എ റഹ്മാന്‍, കരുണാകരന്‍ ബദിയടുക്ക, കോളു മാസ്റ്റര്‍ സംബന്ധിച്ചു.
Post a Comment
0 Comments