കാസര്‍കോട് (www.evisionnews.co): മയിലാട്ടിക്കടുത്ത് സ്‌കൂട്ടറില്‍ സ്വകാര്യ ബസിടിച്ച് യാത്രക്കാരന്‍ മരിച്ചു. പള്ളിക്കര ടി.എം.ടി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കാഞ്ഞങ്ങാട് മുറിയനാവിയിലെ പരേതരായ സീല്‍ അബ്ദുല്ലയുടെയും ബീവിയുടെയും മകന്‍ പി. താജുദ്ദീനാ (56)ണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 3.45ന് തെക്കിലില്‍ ദിക്‌റ് ദുആ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോള്‍ ബട്ടത്തൂര്‍ ദേശീയ പാതയിലാണ് അപകടം. കണ്ണൂരില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന സന ബസും പൊയനാച്ചി ഭാഗത്തു നിന്നും പെരിയയിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഭാര്യ: ഫാത്തിമ. മക്കള്‍: ഫാരിസ, സിറാജ്, സാജിത്. സഹോദരങ്ങള്‍: ഷംസുദ്ദീന്‍, നാസര്‍, മജീദ്, റാഫി, കുഞ്ഞഹമ്മദ്, സുബൈദ, അസ്മ, നൂര്‍ജഹാന്‍, ആയിഷ, അസൂറ, ജമീല.
Post a Comment
0 Comments