Type Here to Get Search Results !

Bottom Ad

മസ്‌കത്തില്‍ കടല്‍വെള്ളം ചുവപ്പു നിറമാകുന്നു


മസ്‌കത്ത്: ബര്‍ക്കയില്‍ കടല്‍വെള്ളം ചുവപ്പു നിറമാകുന്നത് കണ്ടെത്തിയ സംഭവം കുടിവെള്ള വിതരണത്തെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കാര്യങ്ങള്‍ നിരീക്ഷിച്ചു വരുകയാണെന്നും, മസ്‌കറ്റ് സീബ്, ദാഖിലിയ തുടങ്ങിയ മേഖലകളില്‍ ഉള്ളവര്‍ ജല ഉപഭോഗത്തില്‍ മിതത്വം പാലിക്കണമെന്നും വൈദ്യുതി ജല പൊതു അതോറിറ്റി അറിയിച്ചു.

'റെഡ് ടൈഡ്' എന്നാണ് ഈ പ്രതിഭാസം ശാസ്ത്രീയമായി അറിയപ്പെടുന്നത്. കുടിവെള്ള ഉല്‍പാദനത്തെ 'റെഡ് ടൈഡ്' ബാധിക്കുമെന്നതിനാല്‍ പരമാവധി ഉല്‍പാദനം ഉറപ്പാക്കാന്‍ കുടിവെള്ള കമ്ബനികള്‍ ശ്രമിക്കുന്നുതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സൂക്ഷ്മ ജീവികളുടെ വിഭാഗത്തില്‍പെടുന്ന പ്ലവകങ്ങളുടെ എണ്ണം കടല്‍ജലത്തില്‍ അതിവേഗം പെരുകുന്നതാണ് കടല്‍ ഇത്തരത്തില്‍ ചുവക്കാന്‍ കാരണമാകുന്നത്. ഈ പ്രതിഭാസത്തിന്റെ ഫലമായി കടല്‍ ജലത്തില്‍ ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്യും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad