ബദിയടുക്ക : മാനവ മൈത്രിക്ക് മലയോര മണ്ണ് എന്ന പ്രമേയത്തില്‍ നടക്കുന്ന മുസ്ലിം ലീഗ് മലയോര സമ്മേളനത്തിന്റെ സമാപന സമ്മേളനം ഫെബ്രുവരി 13 ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, സിദ്ധീക്കലി രങ്ങാട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും.
സമ്മേളനത്തിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളിലായി തൊഴിലാളി സംഗമം, വനിതാ സംഗമം, യുവജന സംഗമം, ജന പ്രതിനിധി സമ്മേളനം, നേതൃ സമൃതി, വിദ്യാര്‍ത്ഥി സംഗമം, ഉലമാ ഉമറാ സംഗമം, പ്രവാസി സംഗമം, കമ്മ്യൂണിസവും ഇസ്ലാമും സെമിനാര്‍, കര്‍ഷക സംഗമം, മാനവ മൈത്രി സംഗമം, കലാ സാംസ്‌കാരി പരിപാടി തുടങ്ങിയവ സംഘടിപ്പിച്ചു. ഫെബ്രുവരി 6 ന് പതാക ദിനവും 10 മുതല്‍ 12 വരേ കലാ ജാഥയും 11 ന് റോഡ് ഷോയും വാഹന പ്രചരണവും നടത്തും. സമാപന സമ്മേളനത്തില്‍ വൈറ്റ് ഗാര്‍ഡ് പരേഡും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സംബന്ധിക്കുന്ന ബഹുജന റാലിയും പൊതു സമ്മേളനവും നടത്തും.
Post a Comment
0 Comments